Latest NewsIndia

രാമക്ഷേത്ര നിര്‍മ്മാണം : സുപ്രീം കോടതി വിധിയില്‍ പ്രതീക്ഷയില്ല  :  ഒാര്‍ഡിനന്‍സ് ഇറക്കണം  : ബാബ രാംദേവ്

വാരണാസി :  രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുന്നതിനായി സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും ആയതിനാല്‍ തന്നെ ഉടന്‍ പാര്‍ലമെന്‍റില്‍ ഒാര്‍ഡിനന്‍സ് പാസാക്കി ഇതിനുളള ഒരുക്കങ്ങള്‍ നടപ്പിലാക്കണമെന്നും ബാബാ രാം ദേവ്.

കോടതി അനാവശ്യമായി വിധി വെെകിപ്പിക്കുകയാണെന്നും ഇതില്‍ ജനങ്ങള്‍ അധികം അക്ഷമരാണെന്നും ബാബ പറഞ്ഞു. ആരെങ്കിലും ഒരാള്‍ രാമക്ഷേത്ര നിര്‍മ്മാണം സാധ്യമാക്കുന്നതിന് മുന്‍കെെ എടുക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും അതിനാല്‍ തന്നെ ഒാര്‍ഡിനന്‍സ് അനിവാര്യമാണെന്നും രാം ദേവ് ആവശ്യപ്പെട്ടു. ഇതിന് മുമ്പും സുപ്രീം കോടതിക്കെതിരെ പരാമര്‍ശവുമായി രാംദേവ് എത്തിയിട്ടുണ്ട്.

അയോധ്യകേസ് അടുത്ത ജനുവരിയില്‍ പരിഗണിക്കുന്നതിന് കോടതി നീക്കി വെച്ചതിന്‍റെ പിറകെയാണ് ഒാര്‍ഡിനന്‍സ് ആവശ്യവുമായി രാംദേവ് രംഗത്ത് എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button