ന്യൂഡല്‍ഹി: പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മർദനമേറ്റ യുവാവ് മരിച്ചു. ഡൽഹിയിലെ സുല്‍ത്താന്‍പുരിയിലെ മാര്‍ക്കറ്റിൽ വ്യാഴാഴ്ച വൈകുന്നേരം 3.30ഓടെയായിരുന്നു സംഭവം . പത്തൊമ്ബതുവയസുകാരനായ വരുണ്‍ ആണ് കൊല്ലപ്പെട്ടത്. സഹോദരങ്ങളായ മന്നുവും രവിയും ഇവരുടെ സുഹൃത്തുക്കളുമാണ് ആക്രമണം നടത്തിയത്.
വ്യാഴാഴ്ച ജതിനും സുഹൃത്ത് ദീപാങ്കറും മാര്‍ക്കറ്റില്‍ നില്‍ക്കുമ്ബോള്‍ ഇവരുടെ മുന്നില്‍ മന്നുവും ഇയാളുടെ സുഹൃത്തും സ്കൂട്ടര്‍ പാര്‍ക്ക് ചെയ്തു. സ്കൂട്ടര്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജതിനും മന്നുവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതോടെ ഇരുകൂട്ടരുടെ സംഘവും സംഘടിച്ചെത്തി അടിയായി. ഗുരുതരമായി പരിക്കേറ്റ വരുണിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments