കുവൈത്ത് സിറ്റി: വിശുദ്ധ നാടുകള്‍ സന്ദര്‍ശിക്കാനായി എത്തിയ 30 അംഗ സംഘം കുവെെറ്റ് വിമാനത്താവളത്തില്‍ കുടുങ്ങി. കുടുങ്ങിയ യാത്രക്കാരില്‍ 15 ഒാളം പേര് സ്ത്രീകളാണ് കൂടാതെ പ്രായമായവരും സംഘത്തിലുണ്ട്. ശക്തമായ മഴ മൂലം മണിക്കൂറുകളാണ് വിമാനം വെെകിയത്. മാറിയുടുക്കാന്‍ ഇപ്പോള്‍ വസ്ത്രം പോലും ഇല്ലാത്ത അവസ്ഥയാണ്. പ്രായമായവര്‍ക്ക് മരുന്ന് സംബന്ധിയായ കാര്യങ്ങള്‍ക്കും ബുദ്ധിമുട്ട് നേരിടുന്നു.
അധികൃതരുടെ ഭാഗത്ത് നിന്ന് സഹായമൊന്നും ലഭിക്കുന്നില്ലെന്ന് വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാര്‍ പറയുന്നു. കനത്ത മഴയില്‍ റണ്‍വേയില്‍ വെള്ളം കയറിയതിനാല്‍ ബുധനാഴ്ച രാത്രിയോടെ കുവൈത്ത് വിമാനത്താവളം അടച്ചിരുന്നത് . വ്യാഴാഴ്ച ഉച്ചയോടെ തുറന്നെങ്കിലും കുവൈത്ത് എയര്‍വെയ്സ് ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ പലതും യാത്ര റീ-ഷെഡ്യൂള്‍ ചെയ്തു .
ബുധനാഴ്ച രാവിലെ കുവൈത്തില്‍ എത്തിയ സംഘത്തിന്റെ തുടര്‍വിമാനം മഴമൂലം റദ്ദാക്കിയിരുന്നു. ഇതോടെ ഹോട്ടലില്‍ തങ്ങിയ ഇവര്‍ അഞ്ച് മണിക്കൂറിന് ശേഷം പുറത്തിറങ്ങിയെങ്കിലും തുടര്‍യാത്ര നടത്താനായില്ല. വിമാനത്താവളം തുറന്നെങ്കിലും വിമാന സര്‍വീസുകളില്‍ പലതും മണിക്കൂറുകള്‍ വൈകിയാണു പുനരാരംഭിച്ചത്. ചില വിമാനങ്ങള്‍ റദ്ദാക്കുകയും മറ്റു ചിലത് വഴിതിരിച്ച് വിടുകയും ചെയ്തു. ഷാജി ഫാ.ഷാജി തുമ്പേച്ചിറയുടെ നേതൃത്വത്തിലായിരുന്നു സംഘം തീര്‍ത്ഥാടനത്തിന് പോയിരുന്നത്.
Post Your Comments