തിരൂര്‍ : മന്ത്രി കെടി ജലീലിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം കനക്കുന്നു. ഉദ്ഘാടനത്തിനായി എത്തിയ മന്ത്രിക്കെതിരെ യൂത്ത് ലീഗ്- എം എസ് എഫ് പ്രവര്‍ത്തകരാണ് പ്രതിഷേധമുയര്‍ത്തിയത്. മലയാള സര്‍വ്വകലാശാല ചരിത്ര കോണ്‍ഫറന്‍സന്റെ ഉദ്ഘാടന വേളയിലാണ് പ്രവര്‍ത്തകരുടെ കല്ലേറും കരിങ്കൊടി കാട്ടലും ഉണ്ടായത്. ഉദ്ഘാടനത്തിനായി കാവാടം കടന്ന് വരുന്ന സമയത്ത് തന്നെ പ്രതിഷേധമായി പ്രവര്‍ത്തകര്‍ കരിങ്കൊടി ഉയര്‍ത്തികാട്ടി.
പിന്നീട് ഉദ്ഘാടന ചടങ്ങിനിടെ 4 പേര് എണീറ്റ് നിന്ന് ബഹളമുണ്ടാക്കി. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. മന്ത്രി ഉദ്ഘാടന ശേഷം മടങ്ങുമ്പോഴാണ് കല്ലേറുണ്ടായത് . തീരദേശമേഖലയില്‍ നിന്നുള്ള 50 ഓളം വരുന്ന സംഘമാണ് പ്രതിഷേധത്തിലുണ്ടായിരുന്നത്. കല്ലേറില്‍ 3 പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സുഹൈല്‍, ശരത്, നിഖില്‍ എന്നീ പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. അക്രമത്തില്‍ തിരൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments