ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആയുര്‍വ്വേദ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ കണ്ണൂർ ജില്ലയില്‍ സ്ഥിരതാമസക്കാരും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ബിഫാം (ആയുര്‍വ്വേദ) കോഴ്‌സോ പാസ്സായവരോ, സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത ആയുര്‍വ്വേദ കോളേജുകളില്‍ നിന്നും ഫാര്‍മസിസ്റ്റ് കോഴ്‌സോ പാസ്സായവരും ആയിരിക്കണം. പ്രായപരിധി 40 വയസ്സ്. നിശ്ചിത യോഗ്യതയുള്ളവര്‍ നവംബര്‍ 22ന് രാവിലെ 11 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വ്വേദം) മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
Post Your Comments