ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മകളായി പിറന്ന് 25 വര്‍ഷക്കാലം ഇന്ദിരാ പ്രിയദര്‍ശിനി നെഹ്‌റുവായി ജീവിച്ച വനിത ഒടുവിൽ ഇന്ദിരാഗാന്ധിയായി മാറിയതെങ്ങനെയാണെന്ന് പലർക്കുമുള്ള സംശയമാണ്. ഇന്ദിരാ പ്രിയദര്‍ശിനിയെ വിവാഹം ചെയ്തത് ഫിറോസ് എന്ന പാര്‍സി യുവാവായിരുന്നു. ഗുജറാത്തില്‍നിന്ന് മുംബൈയിലേക്ക് കുടിയേറിപ്പാര്‍ത്ത ഒരു പാര്‍സി കുടുംബത്തിലെ അംഗമായിരുന്നു ഫിറോസ് ജഹാംഗീര്‍. ജഹാംഗീര്‍ ഫരേദ് -രത്തിമയി ദമ്പതിമാരുടെ അഞ്ച് മക്കളിൽ ഇളയവനായിരുന്നു ഫിറോസ്. എവിംഗ് ക്രിസ്ത്യന്‍ കോളേജ് വനിതകള്‍ ഉപരോധിക്കുമ്പോഴാണ് ഫിറോസ് ആദ്യമായി ഇന്ദിരയെ കാണുന്നത് . ഈ സമരത്തില്‍ അമ്മയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ കമലാ നെഹ്‌റുവിനൊപ്പമായിരുന്നു ഇന്ദിരയെത്തിയത്. 1933 ലാണ് ഫിറോസ് ആദ്യമായി ഇന്ദിരയുമായുള്ള വിവാഹാലോചന നടത്തുന്നത്. മകള്‍ക്ക് വളരെ പ്രായം കുറവാണെന്ന് പറഞ്ഞ് കമല നെഹ്‌റു ഇതിനെ എതിര്‍ത്തു.
ഇന്ദിരയെ അപേക്ഷിച്ച് ഫിറോസിന്റെ പ്രായക്കുറവായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹത്തെ കമലാ നെഹ്‌റു എതിര്‍ക്കാനുള്ള കാരണമായി പറയുന്നത്. പാര്‍സിമതക്കാരനായ ഒരാള്‍ ഇന്ദിരയെ വിവാഹം ചെയ്താല്‍ ഭാവിയില്‍ മകള്‍ ഇന്ത്യയുടെ ഭരണാധികാരിയാവാനുള്ള സാധ്യതക്ക് മങ്ങലേല്‍ക്കുമോ എന്നതായിരുന്നു നെഹ്‌റുവിന്റെ ആശങ്ക. എന്നാല്‍ എതിര്‍പ്പുകളെയൊക്കെ അതിജീവിക്കാന്‍ ഇന്ദിരയും ഫിറോസും തീരുമാനിച്ചതോടെ നെഹ്‌റുവിന് വഴങ്ങേണ്ടിവന്നു. ഫിറോസുമായുള്ള ഇന്ദിരയുടെ വിവാഹപ്രശ്‌നം നെഹ്‌റു മഹാത്മാ ഗാന്ധിക്ക് വിട്ടു. ഗാന്ധിജിക്ക് ഇന്ദിരയെ പിന്തിരിപ്പിക്കാനാവുമെന്നായിരുന്നു നെഹ്‌റുവിന്റെ പ്രതീക്ഷ. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആഗ്രഹപ്രകാരം മകളുടെ ഭര്‍ത്താവാകാന്‍ പോകുന്ന ഫിറോസിനെ ഗാന്ധിജി ദത്തെടുത്തുവെന്നും ഫിറോസിന്റെ ജാതിപ്പേരായ ‘ഗണ്ഡി’ എന്നത് ‘ഗാന്ധി’ എന്ന് ഉച്ചരിക്കാന്‍ നെഹ്‌റുവിനോട് ഗാന്ധിജി നിര്‍ദ്ദേശിച്ചുവെന്നും രണ്ട് രീതിയിൽ കഥ പ്രചരിക്കുന്നുണ്ട്. തുടർന്ന് വിവാഹത്തോടെയാണ് ഇന്ദിരാ പ്രിയദർശിനി ഇന്ദിരാ ഗാന്ധിയെന്ന് അറിയപ്പെടാൻ തുടങ്ങിയതെന്നാണ് സൂചന.
Post Your Comments