ഇരുപതാം നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ പ്രതിഭാ ശാലിയായിരുന്നു ഇന്ദിരാ ഗാന്ധി. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മകള്‍ ആയതുകൊണ്ട് മാത്രമല്ല ഇന്ത്യയുടെ രാഷ്ട്രീയ ഭാവി നിശ്ചയിക്കുന്നതില്‍ ചെറുതല്ലാത്ത പങ്കു വഹിക്കാന്‍ ഇന്ത്യയ്ക്ക് ആയത്. സ്വന്തം ബുദ്ധിയിലും അനുഭവങ്ങളുടെ സുശക്തമായ അടിത്തറയിലുമാണ് ഇന്ദിരയുടെ വ്യക്തിത്വം രൂപപ്പെട്ടത്. എതിരാളികളെ അമ്പരപ്പിക്കുന്ന തീരുമാനങ്ങളെടുക്കുന്നതിനും അവ നടപ്പാക്കുന്നതിനും ഇന്ദിരാഗാന്ധിക്കുണ്ടായിരുന്ന കഴിവ് അദ്ഭുതാവഹമായിരുന്നു. നെഹ്രുവിനെക്കാള്‍ വേഗത്തില്‍ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ അവര്‍ പ്രാപ്തയായിരുന്നു.
ഇന്ദിരയുടെ ജീവിതത്തില്‍ കറുത്ത പാടുകളായ രണ്ടു സംഭവങ്ങളാണ് അടിയന്തരാവസ്ഥ പ്രഖ്യാപനവും ഇ.എം.എസ് മന്ത്രിസഭ പിരിച്ചു വിട്ടതും. ഇന്ദിര കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കെയാണ് ഇ.എം.എസ്. മന്ത്രിസഭയെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടത്. രാഷ്ട്രപതി രാജേന്ദ്രപ്രസാദും പ്രധാനമന്ത്രി നെഹ്രുവും വി.കെ കൃഷ്ണ മേനോനും ഫിറോസ് ഗാന്ധിയും എന്തിന് മൊറാര്‍ജി ദേശായി പോലും അനിഷ്ടം പ്രകടിപ്പിച്ചിട്ടും ഇ.എം.എസ്. മന്ത്രിസഭയെ പിരിച്ചുവിടണമെന്ന കാര്യത്തില്‍ ഇന്ദിര ഉറച്ചു നിന്നു. ജെ.പി.യുടെ നേതൃത്വത്തില്‍ ഉടലെടുത്ത പ്രക്ഷോഭത്തെ രാഷ്ട്രീയമായി നേരിടാനാവാതെ പോയതതാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഇന്ദിരാ ഗാന്ധിയെ പ്രേരിപ്പിച്ചത് എന്നും നിരീക്ഷണമുണ്ട്.
ബംഗ്‌ളാദേശ് യുദ്ധവിജയത്തെതുടര്‍ന്ന് ദുര്‍ഗയെന്ന് വാജ്പേയി വിശേഷിപ്പിച്ച ഇന്ദിരയെയും അടിയന്തരാവസ്ഥയിലെ ഇരുണ്ടദിനങ്ങളിലെ ഇന്ദിരയെയും സഞ്ജയിന്റെ മരണത്തില്‍ തളര്‍ന്നുപോയ ഇന്ദിരയെയും ഇന്ത്യ കണ്ടതാണ്. ഈ ഉരുക്കു വനിതയെ ഇല്ലായ്മ ചെയ്യാന്‍ ഒരു പ്രതിസന്ധിക്കും ആകില്ലെന്നും അവര്‍ നമുക്ക് ബോധ്യപ്പെടുത്തി തന്നു.അടിയന്തരാവസ്ഥയുടെ കറുത്ത ഏടുകള്‍ക്കിപ്പുറം ഇന്ദിര ജനാധിപത്യത്തെ ഏറെ ബപുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. ഈ ജനാധിപത്യബോധമാണ് അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതിലേക്കും വീണ്ടും തിരഞ്ഞെടുപ്പ് നടത്തുന്നതിലേക്കും അവരെ നയിച്ചത്.
Post Your Comments