ഹോങ്കോംഗ് ഓപ്പണില്‍ ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ക്ക് പൂര്‍ണ്ണവിരാമമായി. സമീര്‍ വര്‍മ്മ ഒാപ്പണില്‍ നിന്ന് പുറത്തായതോടെയാണ് ഇന്ത്യയുടെ സര്‍വ്വ പ്രതീക്ഷയും പൊലിഞ്ഞത്. ഹോങ്കോംഗിന്റെ ച്യൂക്ക് യു ലീയോടാണ് സമീര്‍ പരാജയപ്പെട്ടത്. ക്വാര്‍ട്ടറില്‍ താരം പുറത്തായതോടെ ഇന്ത്യയുടെ പ്രാതിനിധ്യം മുഴുവന്‍ നഷ്ടമായി.
ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ ശ്രീകാന്ത് കിഡംബിയും നേരത്തെ പരാജയപ്പെട്ടിരുന്നു. സമീര്‍ മൂന്ന് ഗെയിം പോരാട്ടത്തിനു ശേഷമാണ് മത്സരത്തില്‍ പരാജിതനായത്. ഗെയിം നില 15-21, 21-19, 11-21 . 73 മിനിട്ട് നീണ്ട് നില്ക്കുന്ന പോരാട്ടമായിരുന്നു.
Post Your Comments