ചെന്നൈ: ഗജ ചുഴലിക്കാറ്റ് തമിഴ്നാട്ടിലെ തീരപ്രദേശങ്ങളില്‍ കടുത്ത നാശം വിതക്കുകയാണ്. ഇതുവരെ 11 പേരാണ് മരിച്ചത്. 81,000 പേരെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ചതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകള്‍ പറയുന്നു. നാഗപട്ടണം, കടലൂര്‍, രാമനാഥപുരം, പുതുച്ചേറിയിലെ കാരക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതലും കാറ്റിന്റെ വിനാശം നേരിടേണ്ടിവന്നത് .
നാഗപട്ടണം, പുതുക്കോട്ടൈ, രാമനാഥപുരം, തിരുവാരൂര്‍ ഉള്‍പ്പെടെ ആറു ജില്ലകളിലായി 300 ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ് തീര പ്രദേശത്ത് നിന്ന് ഒഴിപ്പിച്ച ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.
Post Your Comments