
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയ്ക്ക് കീഴിലുള്ള കേന്ദ്രസര്‍ക്കാറിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയെ കുറിച്ച് വ്യാജപ്രചരണം നടത്തിയ 89 വെബ് സൈറ്റുകള്‍ക്കെതിരെ കേസെടുത്തു. നാഷണല്‍ ഹെല്‍ത്ത് ഏജന്‍സി, ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സ്കീമും നടത്തിയ അന്വേഷണത്തിലാണ് സൈറ്റുകളില്‍ വ്യാജപ്രചരണം നടന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇത്തരം സൈറ്റുകള്‍ക്കെതിരെയും ഉടമസ്ഥര്‍ക്കെതിരെയും എന്‍.എച്ച്.ഒ എഫ്.ഐ.ആര് സമര്‍പ്പിക്കുകയായിരുന്നു.
സൈറ്റുകളില്‍ പദ്ധതിയെക്കുറിച്ച് വ്യാജമായ വിവരങ്ങളാണ് നല്‍കിയിരുന്നതെന്നും രോഗികള്‍ക്ക് ലഭ്യമാകേണ്ട സൗകര്യങ്ങളുടെ വിവരങ്ങളും, പട്ടികയില്‍ ചേര്‍ത്തിരിക്കുന്ന ആശുപത്രികളുടെ വിവരങ്ങളും വ്യാജമായാണ് രേഖപ്പെടുത്തിയതെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് എഫ്.ഐ.ആര് സമര്‍പ്പിച്ചത്. ആയുഷ്മാന്‍ മിത്ര ഒരു ഏജന്‍സിക്കും വാടകയ്ക്ക് നല്‍കിയിട്ടില്ല, നിലവിലുള്ള ജീവനക്കാരില്‍ ശരിയായ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ വി.കെ.തിവാരി വ്യക്തമാക്കി.
‘ ഈ വെബ്സൈറ്റുകള്‍ ആരോഗ്യ പദ്ധതികള്‍ സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിച്ചത്. രോഗബാധിതര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടി ഗുണഭോക്താവിന് കാര്‍ഡുകള്‍ ലഭ്യമാക്കിയിരുന്നു.
Post Your Comments