തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഇനി ടിവിയിൽ കാണാം. ഉച്ചയ്ക്ക് മൂന്നു മുതല്‍ നാലു മണി വരെ ടെലിവിഷനില്‍ തത്സമയം സംപ്രേഷണം ചെയ്യും. ഭാഗ്യക്കുറി നറുക്കെടുപ്പ് കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി തത്സമയ സംപ്രേഷണം നടത്തുമെന്ന് മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും നേരത്തെ അറിയിച്ചിരുന്നു.
ആദ്യഘട്ടത്തില്‍ കൈരളി, കൗമുദി ടെലിവിഷന്‍ ചാനലുകളിലാണ് നറുക്കെടുപ്പ് തത്സമയ സംപ്രേഷണം ലഭിക്കുക. അടുത്ത ഘട്ടത്തില്‍ ജയ്ഹിന്ദ്, ജീവന്‍ ചാനലുകളിലും നറുക്കെടുപ്പ് തത്സമയ സംപ്രേഷണം ലഭ്യമാകും. നറുക്കെടുപ്പ് നടക്കുന്ന തിരുവനന്തപുരം വാന്റോസ് ജങ്ഷനിലെ ഗോര്‍ഖി ഭവനില്‍നിന്നാണു സംപ്രേഷണം. ഇതിന് ആവശ്യമായ സ്റ്റുഡിയോ, മറ്റ് സാങ്കേതിക സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയിട്ടുള്ളത് സിഡിറ്റാണ്.
Post Your Comments