ന്യൂഡല്‍ഹി: ടെലികോം കമ്പനികളായ വോഡഫോണും ഐഡിയയും ലയിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി മാറിയ ശേഷമുള്ള ആദ്യ ത്രൈമാസ ഫലം പുറത്തുവിട്ടു. വന്‍ നഷ്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 4973 കോടി രൂപയുടെ നഷ്ടം. ജൂലൈ- സെപ്തംബര്‍ കാലത്തെ കണക്കാണിത്. 42.2 കോടി വരിക്കാരുള്ള വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ ത്രൈമാസ വരുമാനം 7663 കോടി രൂപയാണ്. ആഗസ്ത് 31 നാണ് ലയനം പൂര്‍ത്തിയായത്.
Post Your Comments