തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കില്ലെന്ന് കേരളാ പോലീസ്. എന്നാൽ എല്ലാ തീര്‍ത്ഥാടകര്‍ക്കുമുള്ള സുരക്ഷ ഇവർക്ക് നല്‍കും. ശബരിമലയില്‍ ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ടുള്ള തൃപ്തി ദേശായിയുടെ കത്തിന് പോലീസ് മറുപടി നല്‍കില്ല. പ്രത്യേക പരിഗണന ആവശ്യമില്ലെന്നാണ് വിലയിരുത്തല്‍. സുരക്ഷ വിലയിരുത്താന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്ന് ശബരിമല സന്ദര്‍ശിച്ചേക്കും.
അതേസമയം ആറ് വനിതകൾക്കൊപ്പം മണ്ഡലകാലത്ത് ശബരിമലയിൽ എത്തുമെന്ന് തൃപ്തി ദേശായി അറിയിച്ചിരുന്നു. ഈമാസം 17ന് ശനിയാഴ്ചയാകും ശബരിമലയിൽ ദർശനത്തിനെത്തുക ആ സമയം തനിക്ക് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.
തനിക്ക് താമസവും യാത്രാ സൗകര്യവും ഒരുക്കണമെന്നും മല ചവിട്ടാതെ തിരിച്ചുപോകില്ലെന്നുമാണ് കത്തിൽ പറയുന്നത് . കേരള മുഖ്യമന്ത്രിക്ക് പുറമെ പ്രധാനമന്ത്രിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി, കേരള ഡി.ജി.പി എന്നിവർക്കും അവർ ഇതുസംബന്ധിച്ച് കത്തയച്ചിരുന്നു.
Post Your Comments