ലണ്ടന്‍: കിലോഗ്രാമിന്റെ ഭാരം നിശ്ചയിക്കുന്ന മാനദണ്ഡം മാറുന്നു. പാരീസില്‍ നടക്കുന്ന ജനറല്‍ കോണ്‍ഫറന്‍സ് ഓണ്‍ വെയ്റ്റ്സ് ആന്‍ഡ് മെഷേഴ്സില്‍ വെള്ളിയാഴ്ചയോടെ ഇതു സംബന്ധിച്ച പ്രഖ്യാപനം വന്നേക്കും. തൂക്കത്തിനെതിരെ വോട്ട് ചെയ്താല്‍ ഭൗതിക വസ്തുവിനെ അടിസ്ഥാനമാക്കി നിര്‍വചിച്ച അവസാനത്തെ അളവുകോലും ഇല്ലാതാവും.
ഭൗതികവസ്തുവിനെ അടിസ്ഥാനമാക്കി കിലോഗ്രാം നിര്‍വചിക്കാനാകില്ലെന്നാണ് ഇപ്പോഴത്തെ ധാരണ. കാലപ്പഴക്കം മൂലം വരുന്ന ഭാരമാറ്റം കിലോഗ്രാമിന്റെ തൂക്കത്തില്‍ മാറ്റം വരുത്തി തുടങ്ങിയതോടെയാണ് ക്ലിപ്തവും ശാസ്ത്രീയവുമായ മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ആരംഭിച്ചത്. ഈ അളവ് നിശ്ചയിക്കുന്ന സിലിണ്ടറില്‍ ഒരു തരി പൊടിയോ മറ്റു വസ്തുക്കളോ പറ്റിപ്പിടിച്ചാല്‍ പോലും അളവില്‍ മാറ്റമുണ്ടാകും.
അതിനാല്‍, പ്രകാശവേഗം അടിസ്ഥാനമാക്കിയ പ്ലാന്‍ക്സ് കോണ്‍സ്റ്റന്റ് ഉപയോഗിച്ച് കിലോഗ്രാം കണക്കാക്കാനുള്ള സങ്കീര്‍ണമായ സംവിധാനം ഇനി നിലവില്‍ വരും. നിര്‍വചനം മാറ്റുന്നത് സാധാരണനിലയിലുള്ള അളവുതൂക്ക പ്രക്രിയകളെ ഒരു തരത്തിലും ബാധിക്കില്ല. നവംബര്‍ 16നാണ് കിലോഗ്രാമിന്റെ അടിസ്ഥാനതൂക്കത്തില് മാറ്റം വരുത്തുന്നതു സംബന്ധിച്ചുള്ള വോട്ടെടുപ്പ് നടക്കുക.
Post Your Comments