പത്തനംതിട്ട : ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതിയുടെ വിധിയിൽ ആശങ്കയില്ലെന്ന് നിയുക്ത മേൽശാന്തി വാസുദേവൻ നമ്പൂതിരി. തന്റെ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ തടസമില്ല .എന്നാൽ യുവതി പ്രവേശനത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും എല്ലാം നന്നായി വരട്ടേയെന്നാണ് പ്രാര്‍ത്ഥനയെന്നും നമ്പൂതിരി പറഞ്ഞു. ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം.
അതേസമയം ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പ്രശ്ന പരിഹാരത്തിനായി സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന് നടക്കും . യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ ഭരണഘടനാ ബാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വിശദീകരിക്കും. പന്തളം തന്ത്രി കുടുംബങ്ങളുമായുള്ള ചര്‍ച്ചയും ഇന്ന് നടക്കും. സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് പ്രതിപക്ഷവും പന്തളം കുടുംബവും ആവശ്യപ്പെടുമെന്നാണ് സൂചന.
Post Your Comments