ന്യൂഡല്‍ഹി: നവംബര്‍ 28 ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അവസരത്തിലാണ് മിസോറാം തിരഞ്ഞെടുപ്പ് കമ്മീഷണറുടെ അപ്രതീക്ഷിതമായ സ്ഥാനചലനം. ത്രിപുരയിലേക്ക് കുടിയേറി പാര്‍ത്ത അഭയാര്‍ത്ഥികളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് നീക്കുപോക്കുകള്‍ നടന്നിരുന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങള്‍ക്കും വഴിയൊരുക്കി. പ്രതിഷേധത്തിന്‍റെ ചുവട് പിടിച്ചാണ് മിസോറാം തിരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റി നിയമിക്കുന്നതിന് കാരണമായി തീര്‍ന്നത്.
നിലവില്‍ കമ്മീഷണര്‍ പദവി വഹിച്ചിരുന്ന എസ്.ബി. ശശാങ്കിനെയാണ് തല്‍സ്ഥാനത്ത് നിന്ന് നീക്കിയത് പകരം അതേ സ്ഥാനത്ത് ആശിഷ് കുന്ദ്രക്ക് കമ്മീഷണര്‍ പദവി നല്‍കി. ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷണറിലുളള വിശ്വാസത്തിന് കോട്ടം തട്ടിയതായി കാണിച്ചുകൊണ്ട് മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്ല പ്രധാനമന്ത്രിക്ക് ഇതിന് മുന്‍പെ കത്ത് സമര്‍പ്പിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നുവെന്ന കാരണത്താല്‍ ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയേയും മുന്‍പത്തെ തവണ അഭ്യന്തരവകുപ്പ് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു.
Post Your Comments