വത്തിക്കാന്‍: അപവാദം പറയുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് മാര്‍പാപ്പ. അപവാദം പറയുന്നവര്‍ ത്രീവ്രവാദികള്‍ക്ക് സമമാണെന്നും ഈക്കൂട്ടരെ കരുതിയിരിക്കണമെന്നും മാര്‍പാപ്പ അറിയിച്ചു. അപവാദം പ്രചരിക്കുന്നവര്‍ ത്രീവ്രവാദികള്‍ക്ക് തുല്യരാണ് അവരുടെ വാക്കുകള്‍ ബോംബുപോലെ ഭയാനകമാണെന്നും അദ്ദേഹം പറഞ്ഞു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ബുധനാഴ്ച നടന്ന പതിവ് ചര്‍ച്ചയില്‍ പ്രേക്ഷകരോടുളള സംസാര വേളയിലാണ് മാര്‍പാപ്പ അപവാദ പ്രചരണത്തിനെതിരെ കടുത്ത ഭാഷയില്‍ എതിര്‍ത്തത്. നാക്കുകൊണ്ട് പറയുന്ന ഒാരോ വാക്കുകളും കൊല്ലാന്‍ പാകത്തിന് മൂര്‍ച്ചയേറിയ കത്തി പോലെയുളളതാണെന്നും ആയതിനാല്‍ വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കണമെന്നും അപവാദത്തില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നും മാര്‍പാപ്പ ഉപദേശിച്ചു.
Post Your Comments