വത്തിക്കാന്‍ സിറ്റി : ഉണ്ണി യേശുവിന്റെ പ്രതിമ മോഷ്ടിക്കാന്‍ ശ്രമിച്ച യുവതി പിടിയിൽ. വത്തിക്കാനിലാണ് സംഭവം. സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ ഗാര്‍ഡനില്‍ ഒരുക്കിയ ക്രിസ്തുമസ് രൂപക്കൂടിലേയ്ക്ക് അതിക്രമിച്ചു കയറി ഉണ്ണി യേശുവിനെ മോഷ്ടിക്കാന്‍ ശ്രമിച്ച വത്തിക്കാന്‍ യുവതിയെ ആണ് പോലീസ് പിടികൂടിയത്.
ക്രിസ്തുമസ് ദിന ആരാധന ശുശ്രൂഷകള്‍ക്ക് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ ക്രിസ്തുമസ് സന്ദേശം കൈമാറുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പായിരുന്നു മോക്ഷണ ശ്രമം. ദൈവം സ്ത്രീയാണ് എന്ന മുദ്രാവാക്യം മുതുകില്‍ എഴുതി അര്‍ധനഗ്നയായാണ് യുവതി രൂപത്തിന്റെ അടുത്തേയ്ക്ക് ഓടിയത്. ശേഷം ഉണ്ണി യേശുവിനെ എടുത്ത് കടക്കുന്നതിന് മുന്‍പ് തന്നെ ഇവരെ പൊലീസ് പിടികൂടി.
സ്ത്രീകളുടെ അവകാശങ്ങള്‍ വത്തിക്കാനിൽ ലംഘിക്കുന്നുവെന്നത് ചുണ്ടിക്കാട്ടുന്നതിനുള്ള മാര്‍ഗമാണ് ഈ പ്രതിഷേധമെന്ന് ആക്ടിവിസ്റ്റ് ആലിസ വിനോറോഗ്രാവോ പറഞ്ഞു.
Post Your Comments