പത്തനംതിട്ട: സന്നിധാനത്ത് കടുത്ത മാധ്യമ വിലക്ക്. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ ജനം ടിവി മാധ്യമ സംഘത്തെ ബലം പ്രയോഗിച്ച് ഒഴിപ്പിച്ചു. ഹൈക്കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിന് വിരുദ്ധമാണ് ഈ നടപടി. ഇത്തവണയും കടുത്ത പോലീസ് സംരക്ഷണമാണ് ശബരിമലയിൽ ഉള്ളത്. അതിനിടെ വെള്ളിയാഴ്ച രാവിലെ 11 മുതല്‍ നിലയ്ക്കലിലേക്ക് തീര്‍ഥാടകര്‍ക്കു പ്രവേശനം അനുവദിക്കുമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട വെള്ളിയാഴ്ച വൈകുന്നേരം തുറക്കുന്ന സാഹചര്യത്തിലാണിത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ തീര്‍ഥാടകരെ നിലയ്ക്കലില്‍ നിന്ന് കെഎസ്ആര്‍ടിസി ബസുകളില്‍ പമ്പയിലേക്കു പോകാന്‍ അനുവദിക്കും. നട തുറക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.
സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിക്ക് ശേഷം രണ്ടുതവണ ശബരിമല നട തുറന്നപ്പോഴും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള പഴുതടച്ച സുരക്ഷയൊണ് പോലീസ് ഒരുക്കുന്നത്.
Post Your Comments