ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായ കേസില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, കോട്ടയം ജില്ലകളില്‍ നിന്നുള്ള കുട്ടികളും സ്ത്രീകളുമടങ്ങുന്ന 21 മലയാളികള്‍ എന്‍ഐഎയുടെ നിരീക്ഷണത്തില്‍ ..ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിയും കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് സ്വദേശികളും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.)യുടെ നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്. അനധികൃതമായി കടന്നതിന് അഫ്ഗാനിസ്താനില്‍ അറസ്റ്റിലായി ഇന്ത്യയിലേയ്ക്ക് തിരിച്ചയയ്ക്കപ്പെട്ട മലയാളി നഷീദുല്‍ ഹംസഫറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇവരെക്കുറിച്ചുള്ള വിവരം ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്. വിശദമായ തെളിവുകള്‍ ശേഖരിച്ചശേഷം കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് അന്വേഷണസംഘം നീങ്ങിയേക്കും.
നഷീദുളിന്റെ അടുത്ത സുഹൃത്തായ കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി ഷിഹാസ് 21 അംഗ സംഘത്തിലുണ്ടായിരുന്നു. അഫ്ഗാനിസ്താനിലെ കൊറസാന്‍ പ്രവശിയയില്‍ മാധ്യമ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഷിഹാസ് സിറിയയില്‍ കൊല്ലപ്പെട്ടെന്നാണ് കരുതുന്നത്. തൃക്കരിപ്പൂരില്‍ നിന്ന് തന്നെയുള്ള അഷ്ഫാഖിന് റിക്രൂട്ടിംഗ് ചുമതലയാണ് ഉണ്ടായിരുന്നത് എന്ന് നഷീദുള്‍ മൊഴി നല്‍കിയിട്ടുണ്ട്.ഐഎസില്‍ ചേരാന്‍ പോയവരില്‍ പലരും കൊല്ലപ്പെട്ടതായാണ് വിവരമെങ്കിലും ഇത്തരത്തിലുള്ള വാര്‍ത്ത പ്രചരിപ്പിച്ച ശേഷം ഇവര്‍ നാട്ടില്‍ തിരിച്ചെത്തി കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യാനുള്ള സാധ്യത ഉണ്ടെന്നും എന്‍.ഐ.എ. വ്യക്തമാക്കുന്നു.
Post Your Comments