കൊച്ചി: ന്യൂസ് ചാനലില്‍ ശബരിമലയിലെ ആട്ടചിത്തരക്കാലത്ത് നേട്ടമുണ്ടാക്കിയത് ജനം ടിവിയാണ്. ഭക്തർക്കൊപ്പം എന്ന നിലപാട് മലയാളം ന്യൂസ് ചാനൽ റേറ്റിംഗിനെ തന്നെ മാറ്റി മറിക്കുന്ന കാഴ്ചയാണ് ഉള്ളത്. ഏഷ്യാനെറ്റ് ന്യൂസിനേയും വെല്ലുവിളിച്ച് ജനം ടിവി പ്രൈം ടൈമിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ആട്ട ചിത്തിര ആഘോഷത്തിനായുള്ള നടതുറപ്പിൽ ബിജെപി അനുഭാവ ചാനലിന് ഉണ്ടായത് ചരിത്ര നേട്ടം. ഏഷ്യാനെറ്റ് ന്യൂസുമായുള്ള വ്യത്യാസം 17 പോയിന്റ് മാത്രം.
40000 ഇപ്രഷ്ൻസ് കടക്കുന്ന മലയാളത്തിലെ രണ്ടാം ചാനലായി ജനം ടിവിമാറിയിരിക്കുന്നു. മണ്ഡലകാലത്ത് മലയാളത്തിൽ ന്യൂസ് ചാനലിൽ പോരാട്ടം മുറുകും.മലയാളത്തിലെ എന്റര്‍ടെയിന്മെന്റ് ചാനല്‍ റേറ്റിംഗിലും ഈ സമയം വലിയ മാറ്റമുണ്ടായി. ബാര്‍ക് റേറ്റിങ് അനുസരിച്ച് ഫ്ളവേഴ്സ് ചാനലാണ് നേട്ടമുണ്ടാക്കുന്നത്. ഏഷ്യാനെറ്റിന്റെ കുത്തക നിലനില്‍ക്കുമ്പോഴും ഫ്ളവേഴ്സ് ഏവരേയും ഞെട്ടിക്കുന്ന തരത്തിലാണ് മുന്നേറുന്നത്. മലയാളത്തിലെ പ്രമുഖ ചാനലുകളെ പിന്തള്ളിയാണ് ന്യൂസില്‍ ജനം ടിവി ബാര്‍ക്ക് റേറ്റിഗില്‍ രണ്ടാം സ്ഥാനത്ത് എത്തിയത്.
‘ജനസഭ’ മലയാളികള്‍ ഏറ്റവുമധികം കാണുന്ന പ്രൈം ഡിബേറ്റ് ആയി മാറി. ശബരിമല കോടതി വിധിയുമായി ബന്ധപ്പെട്ടും വിധിക്കെതിരൊയ വാര്‍ത്തകളായിരുന്നു തുടര്‍ച്ചയായി ജനം ടി വി നല്‍കിവന്നത്. സമീപകാലം വരെ അഞ്ചാം സ്ഥാനത്തായിരുന്നു ജനം ടിവിയുടെ സ്ഥാനം. ഇതിന് സമാനമാണ് ഫ്ളവേഴ്സിന്റെ കാര്യത്തിലും ഉണ്ടാകുന്നത്. നേരത്തെ ഒരിക്കല്‍ ഫ്ളവേഴ്സ് മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. പിന്നീട് മനോരമ മുന്നിലേക്ക് കുതിച്ചു. ഇതാണ് വീണ്ടും മാറി മറിയുന്നത്. 43 ആഴ്ചയില്‍ ഫ്‌ളവേഴ്‌സ് രണ്ടാമത് എത്തിയിരുന്നു.
എന്നാല്‍ 44-ാം ആഴ്ചയില്‍ മഴവില്‍ മനോരമ രണ്ടാം സ്ഥാനം തിരിച്ചു പിടിച്ചു. ഇത് തുടരാന്‍ മനോരമയ്ക്ക് 45-ാം ആഴ്ചയില്‍ കഴിയുന്നില്ല. നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകായണ് അവര്‍. സിനിമകളുടെ കരുത്തിലാണ് സൂര്യ ഇത്തവണ മനോരമയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളുന്നത്.മലയാളത്തിലെ പത്രങ്ങളില്‍ ഒന്നാം സ്ഥാനത്താണ് മനോരമ. ചാനല്‍ രംഗത്തേക്ക് മനോരമ എത്തിയതും ഒന്നാം നമ്പര്‍ ലക്ഷ്യമിട്ട്. എന്നാല്‍ ഈ ലക്ഷ്യത്തിലേക്കെത്താന്‍ ഇനിയും മനോരമയ്ക്ക് ആയില്ല.
വിനോദ ചാനലുകളില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ് മനോരമയുടെ മഴവില്‍ മനോരമ ചാനല്‍. നേട്ടമുണ്ടാക്കുന്നത് ശ്രീകണ്ഠന്‍ നായരുടെ ഫ്‌ളവേഴ്‌സും.മനോരമയില്‍ നിന്ന് മാറിയ ശേഷമാണ് ശ്രീകണ്ഠന്‍ നായര്‍ ഫ്‌ളവേഴ്‌സുമായെത്തുന്നത്. ഗോകുലം ഗോപാലനാണ് ചെയര്‍മാന്‍. സോഷ്യല്‍ മീഡിയയിലും ഫ്‌ളവേഴ്‌സിന്റെ കോമഡി പ്രോഗ്രാമുകള്‍ വൈറലാണ്. കോമഡിയും മറ്റ് റിയാലിറ്റി ഷോകളുമാണ് ഫ്‌ളവേഴ്‌സിനെ മൂന്നാമത് എത്തിക്കുന്നത്.
Post Your Comments