മൊറാദാബാദ്: ശിശുദിനത്തില്‍ കണ്ണില്ലാത്ത ക്രൂരത. ക്ലാസ്സില്‍ ഛര്‍ദ്ദിച്ച എട്ട് വയസ്സുകാരനെ അധ്യപകന്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. കുട്ടിയുടെ പിതാവ് താക്കൂര്‍ദ്വാരാ പൊലീസില്‍ പരാതി നല്‍കി. റുബീനാ എന്ന അധ്യാപികയാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. വിദ്യാര്‍ഥിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. സംഭവത്തില്‍ വിശദമായി അന്വേഷണം ആരംഭിച്ചതായി എസ് പി ശങ്കര്‍ സിംഗ് അറിയിച്ചു.
Post Your Comments