യു എഇ : ഷാര്‍ജയിലും യുഎഇയിലും മിക്ക സ്ഥലങ്ങളിലും വിഷ പാമ്പുകളുടെ ശല്യം അതി രൂക്ഷമായിരിക്കുന്നു. ഒന്നിടവിട്ട ദിവസങ്ങളിലായി പ്രദേശ വാസികള്‍ പാമ്പിനെ കണ്ടതായി പരാതിപ്പെടുന്നു. മലപ്രദേശത്ത് നിന്ന് എത്തിപ്പെടുന്നവയാണ് ഇവറ്റകളെന്നാണ് യു എഇ യിലെ മൃഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കേന്ദ്രം അറിയിച്ചു. ആഫ്രിക്ക, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ മാത്രം കാണുന്ന ലോകത്തിലെ തന്നെ കൊടിയ വിഷമുളള പാമ്പുകളിലൊന്നാണ് പ്രദേശ വാസികല്‍ കാണുന്നതെന്നും എല്ലാവരും ജാഗരൂകരാകണമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
മുന്‍പേ മാസങ്ങള്‍ക്ക് മുമ്പ് ജുല്‍പ്പര്‍ പ്രദേശത്ത് നിന്ന് ഇത്തരത്തിലുളള പാമ്പിനെ പ്രവര്‍ത്തകര്‍ പിടികൂടിയിരുന്നു. അതേപോലെ തന്നെ യുഎഇ യിലെ ഒരു പ്രവാസിയുടെ വീടിനകത്തും ഈ പാമ്പ് കയറി. പ്രവാസ് കാണുമ്പോള്‍ ഒരു പൂച്ചയുമായി പാമ്പ് പോര് പിടിക്കുകയായിരുന്നു. പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ പാമ്പിനെ വീട്ടില്‍ നിന്ന് പുറത്താക്കി. ഈ ഇനത്തിലുളള പാമ്പുകള്‍ രാത്രി സമയം മാത്രമേ കൂടുതല്‍ പ്രവര്‍ത്തന ക്ഷമരാകൂ എന്നും ചീറ്റല്‍ ശബ്ദം വളരെ ഉയര്‍ന്ന തലത്തില്‍ മുഴക്കുമെന്നും യുഎഇയിലെ മൃഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കേന്ദ്രം അറിയിച്ചു .
എല്ലാവരും തന്നെ സര്‍വ്വസമയവും കതകും ജനലും അടഞ്ഞരീതിയില്‍ തന്നെ സൂക്ഷിക്കണമെന്നും അല്ലെങ്കില്‍ ഇത്തരം പാമ്പുകള്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇവറ്റകളുടെ കൊടിയ വിഷമാണ്. കടിച്ച് കഴിഞ്ഞാല്‍ ശരീരത്തിന്‍റെ രക്തം കട്ട പിടിക്കുക എന്ന പ്രവര്‍ത്തിയെ നിശ്ചലമാക്കും ആയതിനാല്‍ തന്നെ ആരും കടിയേല്‍ക്കുന്ന പക്ഷം ശരീരത്തില്‍ മുറിവേല്‍പ്പിച്ച് വിഷം പുറത്ത് കളയാന്‍ ശ്രമിക്കരുതെന്നും ഉടന്‍ തന്നെ അടുത്തുളള ആശുപത്രിയില്‍ ചികില്‍സ തേടണമെന്നും യു എഇ യിലെ മൃഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
Post Your Comments