തെരഞ്ഞെടുപ്പ് കമ്മീഷന്റെ പേരില്‍ ട്വിറ്ററില്‍ വ്യാജ അക്കൗണ്ട്. രണ്ട് വ്യാജ അക്കൗണ്ടുകളാണ് ട്വിറ്ററില്‍ സജീവമായത് തെരഞ്ഞെടുപ്പ് സമിതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടര്‍ന്ന് രണ്ട് അക്കൗണ്ടുകളുടെയും പ്രവര്‍ത്തനം തടഞ്ഞിട്ടുണ്ട്.
വ്യാജ അക്കൗണ്ട് ആണെന്നറിയാതെ ഒട്ടേറപ്പേര്‍ ഇവരെ പിന്തുടര്ന്നിരുന്നു. 4751 ഫോളോവേഴ്സാണ് ഒരു അക്കൗണ്ടിനുണ്ടായിരുന്നത്. തരഞ്ഞെടുപ്പ് കമ്മീഷന്റെ ലോഗോ തന്നെയായിരുന്നു അക്കൗണ്ടിലും ഉപയോഗിച്ചിരുന്നത്.
അതേസമയം യഥാര്‍ത്ഥത്തില്‍ തെരഞ്ഞെടുപ്പ ്കമ്മീഷന് ഇതുവരെ ട്വിറ്ററില്‍ അക്കൗണ്ടില്ല. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരത്തില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസ് പറഞ്ഞു. എന്നാല്‍ അനുയായികളുടെ എണ്ണം കൂടിയിട്ടും ഈ അക്കൗണ്ടുകളില്‍ നിന്ന് ട്വീറ്റുകളൊന്നും നടന്നിട്ടില്ല എന്നത് തെരഞ്ഞെടുപ്പ് കമ്മീഷന് ആശ്വാസമായി. ഇതിന് പിന്നിലുള്ളവരെ കണ്ടെത്തി നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ ്കമ്മീഷന്റെ മാധ്യമവിഭാഗം ട്വിറ്റര്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യക്തികളുടെ ഫോട്ടോയും മറ്റും ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകളുണ്ടാക്കി സൗഹൃദങ്ങളുണ്ടാക്കുന്നതും തെറ്റായ വിവരങ്ങള്‍ നല്കി അബദ്ധധാരണ സൃഷ്ടിക്കുന്നതും സോഷ്യല്‍മീഡിയയില്‍ സാധാരണമാണ്.
Post Your Comments