തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ യുവതീ പ്രവേശനം സാധ്യമാകുന്ന വിധിക്ക് സ്റ്റേ ഇല്ലാത്തതിനാല്‍ ശബരിമലയില്‍ ഇനി എന്ത് എന്ന കാര്യത്തില്‍ നിയമവശം തേടാന്‍ സര്‍ക്കാര്‍ തീരുമാനം. മണ്ഡലകാല പൂജകള്‍ക്കായി വെളിളിയാഴ്ച തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ യുവതികളെത്തിയല്‍ വിലക്കണോ വേണ്ടയോ എന്നതടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും. യുവതീ പ്രവേശനമാകാമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മുന്നോട്ടുള്ള തീരുമാനങ്ങള്‍ നിയമോപദേശം കേട്ട ശേഷമായിരിക്കും. 15 ന് രാവിലെ നിലവിലെ സാഹചര്യം കൂടുതല്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.
ശബരിമല വിഷയത്തില്‍ വിധി വന്ന ശേഷം രണ്ട് തവണ നടതുറന്നപ്പോളും സംഘര്‍ഷങ്ങല്‍ ഉടലെടുത്തിരുന്നു. നിലവിലെ സ്ഥിതി അനുസരിച്ച് ഇത് തുടരാനാണ് സാധ്യത. വെള്ളിയാഴ്ച തുടങ്ങി ജനുവരി 20 ന് തീര്‍ത്ഥാടന കാലം അവസാനിച്ച ശേഷമാണ് സുപ്രീംകോടതി കേസ് പരിഗണിക്കുക. ഹര്‍ജി പരിഗണിച്ച് കോടതി വാദം കേള്‍ക്കുന്നതിനാല്‍ നിലവിലെ വിധി നടപ്പാക്കുന്നത് അന്തിമവിധിക്കുശേഷം മതി എന്ന തീരുമാനത്തിലായിരിക്കും സര്‍ക്കാര്‍ എത്തിച്ചേരുക. ഈ മാസം 16നും 20 നും ഇടയില്‍ തൃപതിദേശായി സന്നിധാനത്തെത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ 550 ല്‍ അധികം യുവതികളാണ് ശബരിമലയില്‍ എത്താന്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തത്. ഇതെല്ലാം നിലവിലെ സ്ഥിതി മോശമാക്കുമെന്ന ആശങ്ക വര്‍ദ്ധിപ്പിക്കുന്ന കാര്യങ്ങളാണ്.
ഭരണഘടനാ ബെഞ്ചിന്റെ വിധി അതേപടി നിലനില്‍ക്കുമെന്നാണ് പിണറായി വിജയന്റെ പ്രതികരണം. എല്ലാം കൂടിയാലോചനകളിലൂടെ നടപ്പാക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കടകംപളിളി സുരേന്ദ്രനും വ്യക്തമാക്കുന്നത്.
Post Your Comments