Latest NewsIndia

ഓടിക്കൊണ്ടിരിക്കുന്ന കാറിനുള്ളില്‍ വച്ച് ബലാത്സംഗം; പുറത്തേക്ക് എറിഞ്ഞ യുവതിക്ക് ദാരുണത്യം

അഹമ്മദബാദ്: ഓടിക്കൊണ്ടിരിക്കുന്ന കാറിനുള്ളില്‍ വച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനെ എതിര്‍ത്ത യുവതിയെ കാറില്‍നിന്ന് തള്ളിയിട്ട് കൊന്നു. ബലാത്സംഗത്തെ എതിര്‍ത്ത 28 കാരിയായ നഴ്സിനെ പ്രതികള്‍ കാറില്‍നിന്ന് വലിച്ചെറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്.

അഹമ്മദാബാദില്‍നിന്ന് 125 കിലോമീറ്റര്‍ അകലെയുള്ള സയ്ലയിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലേക്ക് പോകുകയായിരുന്നു യുവതി. ശന്തുഭായ് എന്ന ആള്‍ യുവതിയ്ക്ക് ലിഫ്റ്റ് നല്‍കി. വാഹനത്തില്‍ വച്ച് ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ഇതിനെ എതിര്‍ത്തതോടെ കാറില്‍നിന്ന് പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നു. റോഡിലേക്ക് പതിച്ച യുവതിയ്ക്ക് തലയില്‍ സാരമായ പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് യുവതി മരണത്തിന് കീഴടങ്ങിയത്.

shortlink

Post Your Comments


Back to top button