ചെന്നൈ: സ്റ്റേഷനിൽ എത്തിച്ച പ്രതി പോലീസിന്റെ ഫോണുമായി കടന്നു. ചൊവാഴ്ച ചെന്നൈയിലെ കുനുറാത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ ആയിരുന്നു സംഭവം. തിങ്കളാഴ്ച രാത്രി നടന്ന പൊലീസ് പട്രോളിനിടെയാണ് കുനുറാത്തൂറിലെ ഒരു കടയുടെ മുന്നില്‍ മദ്യപിച്ച് ബഹളം വെച്ച യുവാവിനെ പൊലീസ് പിടിക്കൂടിയത്.
യുവാവിനെ ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്ച രാവിലെ വിട്ടയച്ചത്.എന്നാൽ പോകുന്നവഴിക്ക് മേശപുറത്തിരുന്ന മൊബൈല്‍ ഫോണുമായി കടന്നുകളയുകയായിരുന്നു ഇയാൾ. ഫോണ്‍ മോഷണം പോയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഇതുവരെ യുവാവിനെ കണ്ടെത്താനായിട്ടില്ല. ഫോണ്‍ ഇപ്പോഴും സ്വിച്ച് ഓഫാണ്. ഫോണിനും യുവാവിനുമായി പൊലീസ് അന്വേഷണം തുടങ്ങി.
Post Your Comments