
കാഞ്ഞങ്ങാട്: നൈറ്റ് ഡ്യൂട്ടിയിലായിരുന്ന ലാബ് ജീവനക്കാരിയുടെ ചിത്രം പകർത്താൻ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റിൽ. ജില്ലാ ആശുപത്രിയിലെ ലാബ് ജീവനക്കാരിയായ യുവതിയുടെ ദൃശ്യങ്ങളാണ് പ്രതി പകർത്താൻ ശ്രമിച്ചത്. രാത്രി ലാബില്‍ പരിശോധന നടത്തുന്നതിനിടയിലാണ് യുവാവ് ജനലിലൂടെ യുവതിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയത്.
സംഭവം പരിശോധനക്കെത്തിയ രോഗിയുടെ കൂടെയുണ്ടായിരുന്ന യുവതി കാണുകയും ടെക്നീഷ്യയുടെ ശ്രദ്ധയില്‍പ്പെടുത്തുകയുമായിരുന്നു. ഇതോടെ ഇവര്‍ ബഹളം വെച്ചു. ടെക്നീഷ്യനായ യുവതിയുടെ ബഹളം കേട്ട് ഓടിയെത്തിയ ആശുപത്രിയിലെ സഹപ്രവര്‍ത്തകരും മറ്റുള്ളവരും ചേര്‍ന്ന് യുവാവിനെ പിടികൂടുകയും മൊബൈൽ പരിശോധിക്കുകയുമായിരുന്നു. ഇതില്‍ യുവതിയുടെ ഫോട്ടോ എടുത്തതായി കണ്ടെത്തി.
ആശുപത്രിയുടെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിന് ഇയാളെ ആശുപത്രി സൂപ്രണ്ട് ജോലിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ പുതുതായി വന്ന സൂപ്രണ്ടാണ് ഇയാളെ വീണ്ടും ഇവിടെ താല്‍ക്കാലിക ജീവനക്കാരനായി നിയമിച്ചത്. ഇതിനകം ഒട്ടേറെ ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ആളാണ് ഈ യുവാവ്.
Post Your Comments