ഡൽഹി : ശബരിമല സ്ത്രീ പ്രവേശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജനുവരി 22 വരെ വിധി നടപ്പാക്കരുതെന്നായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്. അയ്യപ്പ വിശ്വാസികളുടെ കൂട്ടായ്‍മായാണ് ഇക്കാര്യം പറഞ്ഞു കോടതിയെ സമീപിച്ചത്.
അതേസമയം യുവതീപ്രവേശം അനുവദിച്ച വിധിക്ക് സ്റ്റേ ഇല്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഇന്നലെ വ്യക്തമാക്കിയിരുന്നു . ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവർ കൂടി അടങ്ങുന്ന ബെഞ്ച് മൊത്തം 49 ഹർജികളാണ് ഇന്നലെ ചേംബറിൽ പരിഗണിച്ചത്. ഇവയിൽ 14 എണ്ണം പുനഃപരിശോധനാ ഹർജികളായി അംഗീകരിച്ചിരുന്നു. ബാക്കി 35 എണ്ണം പുനഃപരിശോധനാ ഹർജി നൽകാൻ അനുമതി ചോദിച്ചുള്ള അപേക്ഷകളായിരുന്നു.
Post Your Comments