കുളത്തൂപ്പുഴ: കുളത്തൂപ്പുഴയിൽ വീട്ടമ്മയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മകളുടെ ഫേസ്ബുക്ക് കാമുകന് ആയ മധുര സ്വദേശി സതീഷാണ് (27) ഇഎസ്എം കോളനി പാറവിള വീട്ടില്‍ പി.കെ.വര്‍ഗീസിന്റെ ഭാര്യ മേരിയെ (54) കുത്തിക്കൊന്നത്. പാഴ്സല്‍ നല്‍കാനെന്ന വ്യാജേന വീട്ടിലെത്തിയ സതീഷ് കത്തിയെടുത്ത് മേരിക്കുട്ടിയുടെ വലത് നെഞ്ചില്‍ കുത്തുകയായിരുന്നു. രക്തം വാര്‍ന്ന് പുറത്തേക്ക് ഓടിയ മേരിക്കുട്ടി റോഡ് വക്കില്‍ കുഴഞ്ഞ് വീണു. തുടര്‍ന്ന് നാട്ടുകാര്‍ കുളത്തൂപ്പുഴയിലെയും അഞ്ചലിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രക്ഷപ്പെടാന്‍ ശ്രമിച്ച സതീഷിനെ നാട്ടുകാര്‍ പിന്തുടര്ന്ന് പിടികൂടി പൊലീസിലേല്പിച്ചു. വര്‍ഗീസ് ഗള്‍ഫിലും ഇളയ മകള്‍ ലിന്‍സ വര്‍ഗീസ് ഉപരിപഠനത്തിനായി ബംഗളൂരുവിലുമാണ്. സംഭവ സമയത്ത് മേരിക്കുട്ടി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. മേരിയുടെ മൂത്തമകള്‍ ലിസ മുംബൈയില്‍ നഴ്സാണ്. ഇവിടെ വച്ചാണ് ഫേസ്ബുക്കിലൂടെ ലിസ സതീഷിനെ പരിചയപ്പെടുന്നത്. ഫേസ്ബുക്ക് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തു. ഇരുവരുടെയും പ്രണയം വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ സതീഷ് ലിസയോട് വിവാഹാഭ്യര്‍ത്ഥന നടത്തി.
എന്നാല്‍ വീട്ടുകാര്‍ വേറെ വിവാഹം ആലോചിക്കുന്നതായി പറഞ്ഞ് ലിസ സതീഷില്‍ നിന്നും ഒഴിഞ്ഞു മാറി. പിന്നീടു വിളിക്കുമ്പോള്‍ ലിസയെ ഫോണിലും കിട്ടാതായി ഇതോടെയാണ് ഇയാള്‍ ലിസയെ തേടി കുളത്തുപ്പുഴയില്‍ എത്തിയത്. ഒരുമാസം ലിസയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഇവര്‍ വീട്ടിലുണ്ടാകുമെന്ന ധാരണയില്‍ ഒണ്‍ലൈന്‍ ടാക്സിയിലാണ് സതീഷ് കുളത്തൂപ്പുഴയിലെത്തിയത്. ലിസയെ കാണാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മേരിക്കുട്ടിയോട് മകളുമായുള്ള പ്രണയം പറഞ്ഞു.
ഇതിനിടെ ഇരുവരും തമ്മിലുണ്ടായ വഴക്കിനിടയിലാണ് മേരിക്കുട്ടിക്ക് കുത്തേറ്റത്. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. കുളത്തൂപ്പുഴ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാള്‍ വന്ന ടാക്സി കാറും ഡ്രൈവര്‍ മധുര സ്വദേശി ചിത്തിരസെല്‍വനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments