KeralaLatest News

നിപ : കോഴിക്കോട് മെ.കോളേജ് താല്ക്കാലിക ജീവനക്കാരെ പിരിച്ച് വിടില്ല പക്ഷേ സ്ഥിരപ്പെടുത്താന്‍ തടസ്സം : ആരോഗ്യമന്ത്രി

കോഴിക്കോട്:  കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ. കോഴിക്കോടായിരുന്നു നിപ വെെറസ് പടര്‍ന്ന് പിടിച്ച് ഭയാശങ്ക വിതച്ചത്. എന്നാല്‍ ഈ സമയത്ത് വെെറസ് ബാധിത പ്രദേശമായ കോഴിക്കോട് സര്‍വ്വ സജ്ജമായി ധെെര്യപൂര്‍വ്വം അടിപതറാതെ ശ്രുശ്രൂക്ഷകളില്‍ പങ്കാളികളായ ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശെെലജ. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ താല്‍ക്കാലികമായി സേവനമനുഷ്ഠിക്കുന്ന ജീവനക്കാരെ പിരിച്ചുവിടില്ല എന്നാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഡിസംബര്‍ 31 വരെ ഇവര്‍ക്ക് ജോലിയില്‍ തുടരാന്‍ കഴിയുമെന്ന് മന്ത്രി അറിയിച്ചു.

പക്ഷേ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതില്‍ സാങ്കേതികമായി ചില പ്രശ്നങ്ങള്‍ ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എങ്കിലും പിന്നീട് വരുന്ന താല്‍ക്കാലിക ഒഴിവുകളില്‍ നിപ സമയത്ത് സേവനമനുഷ്ഠിച്ചവര്‍ക്ക് ആദ്യ പരിഗണന നല്‍കുമെന്നും മന്ത്രി അറിയിച്ചു. നേരത്തേ ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്ന് വാഗ്ദാനമുണ്ടായതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. ഇതേ തുടര്‍ന്ന് സന്നദ്ധ പ്രവര്‍ത്തനം നടത്തിയവരുടെ പട്ടിക മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വഴി തയ്യാറാക്കി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button