ബെംഗളുരു: ഗവേഷണ മേഖലയിൽ ഇന്ത്യയിൽ നൽകപ്പെടുന്ന ഏറ്റവും വലിയ പുരസ്കാരമായ ഇൻഫോസിസ് പ്രൈസ് (72 ലക്ഷം രൂപ വീതം) സ്വന്തമാക്കി മലയാളി ശാസ്ത്രജ്ഞനും , കലാവസ്ഥാ വിദഗ്ദനുമായ ഡോ.എസ്കെ സതീഷ്, കൂടാതെ മറ്റ് 5 പേരു കൂടി ഈ നേട്ടം കരസ്ഥമാക്കിയവരിൽ ഉണ്ട്.
ബെംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസിൽ അറ്റ്മോസ്ഫെറിക് ആൻഡ് ഒാഷ്യാനിക് സയൻസ് പ്രഫസറും ദിവേച സെന്റർ ഫോർ ക്ലൈമറ്റ് ചേഞ്ച് ഡയറക്ടറുമായ ഇദ്ദേഹം തിരുവനന്തപുരം സ്വദേശിയാണ്.
കാലാവസ്ഥ മാറ്റങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് ഭൗതിക ശാസ്ത്ര വിഭാഗത്തിലെ പുരസ്കാരം.
Post Your Comments