KeralaLatest News

ഗജ ചുഴലിക്കാറ്റ് , കേരളത്തില്‍ ശക്തമോ അതിശക്തമോ ആയ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം;  ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം പ്രാപിച്ച ഗജ ചുഴലിക്കാറ്റ് കേരളത്തില്‍ മഴ ലഭ്യമാക്കുന്നതിന് കാരണമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നവംബര്‍ 15 മുതല്‍ ശക്തമോ അതിശക്തമോ ആയ മഴക്ക് സാധ്യത ഉണ്ടെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ കേരളത്തിലെ ചില ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഒാറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നവംബര്‍ 15ന് കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, നവംബര്‍ 16ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും യെല്ലോ അലര്‍ട്ടും ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിരിക്കുന്നത്. ഉരുള്‍പ്പൊട്ടലിന് സാധ്യത ഉളളതിനാല്‍ മലയോര പ്രദേശത്തേക്കുളള യാത്രയില്‍ നിന്ന് മാറി നില്‍ക്കണമെന്നും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button