KeralaLatest News

ശബരിമല വിഷയത്തില്‍ കേരളത്തെ ഇരുട്ടിലേക്ക് നയിക്കാന്‍ അനുവദിക്കില്ല; എം സ്വരാജ്

കോഴിക്കോട് : ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി മാനിക്കണമെന്നും കേരളത്തെ ഇരുട്ടിലേക്ക് നയിക്കാന്‍ അനുവദിക്കില്ല എന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ്, ബി ജെ പി നിലപാട് അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 11 വനിതകള്‍ അടക്കം 46 പേര്‍ ആറര മണിക്കൂര്‍ നീണ്ട സാര്‍ത്ഥകമായ ചര്‍ച്ചയാണ് സമ്മേളനത്തില്‍ നടന്നതെന്ന് സംസ്ഥാന നേതാക്കള്‍ അറിയിച്ചു.

നവമാധ്യമ രംഗത്തെ ഇടപെടല്‍ ശക്തിപ്പെടുത്താനും പരിസ്ഥിതി വിഷയത്തില്‍ സജീവമായി ഇടപെടാനും തീരുമാനിച്ച സമ്മേളനത്തില്‍ കലാ സാംസ്‌ക്കാരിക രംഗത്ത് കൂടുതല്‍ സജീവമാകാനും ചര്‍ച്ചകളുണ്ടായിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ അടുത്തകാലത്തതായി കണ്ടുവരുന്ന കാവിവല്‍ക്കരണത്തിനെതിരായി എല്ലാവരും അണിനിരക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. കൂടാതെ സുനില്‍ പി ഇളയിടത്തിന് നേരെ ഉയര്‍ന്ന ആര്‍എസ്എസ് വധഭീഷണിക്ക് എതിരെ ശക്തമായ പ്രതിഷേധം വേണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button