ഷാര്‍ജ•ഷാര്‍ജയിലെ മ്യാസലൂണ്‍ വില്ലയില്‍ ശനിയാഴ്ച വൈകുന്നേരത്തോടെ ഉണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഓപ്പറേഷന്‍ മുറിയിലാണ് തീ പടര്‍ന്നത്.
അഞ്ചുമിനിറ്റുകള്‍ക്കുള്ളില്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ എത്തിയെങ്കിലും തൊട്ടടുത്ത വീടുകളേലേക്കും തീ പടരുകയായിരുന്നു എന്ന് ഓഫീസ് അധികൃതര്‍ അറിയിച്ചു.
പൊള്ളലേറ്റ ഏഷ്യയന്‍ യുവതിക്കും മകനും ഉടനടി വൈദ്യസഹായം നല്‍കുകയും ഗുരുതരമായി പൊള്ളലേറ്റ മറ്റൊരു സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സമനില്‍ നിന്നും അല്‍ മിനയില്‍ നിന്നും എത്തിയ രക്ഷാപ്രവര്‍ത്തകര്‍ പെട്ടന്നു തന്നെ തീ അണച്ചത് വന്‍ ദുരന്തമാണ് ഒഴിവാക്കിയത്. ഉടമസ്ഥന്റെ അറിവില്ലാത വില്ലയില്‍ മുപ്പതോളം പേര്‍ അനധികൃതമായി താമസിച്ചിരുന്നു എന്നും അധികൃതര്‍ വ്യക്തമാക്കി
Post Your Comments