തിരുവനന്തപുരം : ശബരിമല യുവതി പ്രവേശന വിധി പുനഃപരിശോധിക്കാനുള്ള സുപ്രീം കോടതിയുട തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മണ്ഡലകാലത്തെ യുവതീ പ്രവേശനം അടക്കമുള്ള കാര്യങ്ങള്‍ നിയമവിദഗ്ദ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.നേരത്തെ പുറപ്പെടുവിച്ച വിധിക്ക് സ്‌റ്റേയില്ലെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയതിനാൽ നിലവിലെ സ്ഥിതി തുടരുമെന്നാണ് താന്‍ മനസിലാക്കുന്നതെന്നും മറ്റ് കാര്യങ്ങള്‍ കൂടുതല്‍ ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കുമെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചത്.
ജനുവരി 22നു റിട്ട്, റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കും. ചുരുങ്ങിയ സമയംകൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ഭരണഘടനാ ബഞ്ച് 50 പുനഃപരിശോധനാ ഹര്‍ജികളും പരിഗണിച്ച് തീരുമാനമെടുത്തത്. ജസ്റ്റിസുമാരായ റോഹിൻടൺ നരിമാൻ, ഡി.വൈ.ചന്ദ്രചൂഡ്, എ.എൻ.ഖാൻവീൽക്കര്‍, ഇന്ദുമൽഹോത്ര എന്നിവരാണ് ഭരണഘടന ബെഞ്ചിലുണ്ടായിരുന്ന മറ്റ് ജഡ്ജിമാര്‍. അതോടൊപ്പം തന്നെ സ്ത്രീ പ്രവേശനം അനുവദിച്ച വിധിക്ക് സ്റ്റേ ഇല്ല എന്ന് കോടതി പുറപ്പെടുവിച്ച ഒരു പേജില്‍ ഒതുങ്ങുന്ന ഉത്തരവില്‍ പറയുന്നു.
Post Your Comments