തിരുവനന്തപുരം : ഡിവൈഎസ്പി തള്ളിയിട്ടതിനെത്തുടർന്ന് കാറിടിച്ച് യുവാവ് മരിക്കാനിടയായ സംഭവത്തിൽ പ്രതി ഹരികുമാറിനെതിരെ ക്രൈം ബ്രാഞ്ച് കൂടുതൽ വകുപ്പുകൾ ചുമത്തി. മനപ്പൂര്‍വം കൊലപ്പെടുത്തിയതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. വാഹനം വരുന്നത് കണ്ട് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. തള്ളിയിട്ടതിന് സാക്ഷികളുണ്ടെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
ഡിവൈഎസ്പിക്ക് ജാമ്യം നല്‍കരുതെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ഹരികുമാറിനെതിരെ കൊലപാതകത്തിന് പുറമെ 3 വകുപ്പുകള്‍ കൂടി ചുമത്തി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ഹരികുമാറും സുഹൃത്ത് കെ.ബിനുവുമാണ് ഒളിവിൽ. ക്രൈംബ്രാഞ്ച് ഐജി: എസ്.ശ്രീജിത്തിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ഒളിവിൽ പോകാൻ സഹായിച്ച ബിനുവിന്റെ മകനെയും തൃപ്പരപ്പിലെ ലോഡ്ജ് നടത്തിപ്പുകാരനെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവർ എടുത്ത നൽകിയ രണ്ടു സിം കാർഡുകളാണു ഹരികുമാർ ഒളിവിൽ ഉപയോഗിച്ചിരുന്നത്. ഇവർ മൈസൂരുവിലും മംഗളൂരുവിലും എത്തിയിരുന്നതായി പോലീസിനു വിവരം ലഭിച്ചു. എന്നാൽ പിന്തുടർന്ന് എത്തിയപ്പോൾ അവിടെനിന്നു രക്ഷപ്പെട്ടു.
Post Your Comments