
റിയാദ് : സൗദിയിൽ പെട്രോൾ ടാങ്കറും ട്രക്കും കൂട്ടിയിടിച്ച് ഗുരുതരമായ പരുക്കുകളോടെ അൽ ഇമാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവാവ് മരിച്ചു. റാന്നി പഴവങ്ങാടി വാവോലിൽ വീട്ടിൽ വി.എൻ. ഗോപിയുടെ മകൻ ലിപിനേഷ് കുമാറാണ് (32) മരിച്ചത്.
അൽഖർജ് റോഡിൽ എക്സിറ്റ് 12നു സമീപം ഈ മാസം 5നു വൈകിട്ടായിരുന്നു അപകടം. മറിഞ്ഞ ടാങ്കറിന്റെ അടപ്പു തുറന്ന് ഇന്ധനം പുറത്തേക്കൊഴുകിയിരുന്നു. ഇന്നലെ പുലർച്ചെയാണ് ലിപിനേഷ് മരിച്ചത്. പെട്രോൾ ടാങ്കർ കമ്പനിയിൽ ഡ്രൈവറായിരുന്നു. അവിവാഹിതനാണ്. മാതാവ്: വൽസമ്മ. സഹോദരൻ: വിപിനേഷ്.
Post Your Comments