Latest NewsKerala

കെ എം ഷാജിയുടെ തെരഞ്ഞെടുപ്പ് അയോഗ്യത കേസ് പരിഗണിക്കുന്നത് 23ലേക്ക് മാറ്റി

കൊച്ചി: അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.വി.നികേഷ് കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസ് പരിഗണിക്കുന്നത് ഈ മാസം 23ലേക്ക് മാറ്റി. നിബന്ധനകള്‍ സംബന്ധിച്ച പരാതിക്കാരന്റെ ആവശ്യത്തില്‍ കോടതി പിന്നീട് തീരുമാനിക്കും. സ്റ്റേ കാലയളവില്‍ നിയമസഭാ സമ്മേളനത്തില്‍ എംഎല്‍എ പങ്കെടുക്കുന്നതും വോട്ട് ചെയ്യാനുളള അവകാശവും വിലക്കണമെന്നാണ് ആവശ്യം.

കോടതിച്ചെലവായി അന്‍പതിനായിരം രൂപ ഷാജി നികേഷിന് നല്‍കുകയും വേണം. വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്ന ലഘുലേഖകള്‍ പ്രചരിപ്പിച്ചാണ് കെഎം ഷാജി തെരഞ്ഞെടുപ്പ് വിജയം നേടിയത് എന്നാരോപിച്ച് നികേഷ് കുമാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം കെ എം ഷാജി 50,000 രൂപ കെട്ടിവച്ചു. എംഎല്‍എ എന്ന നിലയിലുള്ള ആനുകൂല്യം കെ.എം.ഷാജിയ്ക്ക് നിഷേധിക്കണം എന്ന എം.വി.നികേഷ് കുമാറിന്റെ ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല.

ഒരു കേസില്‍ ഒന്നില്‍ കൂടുതല്‍ തവണ നിബന്ധന വയ്ക്കാനാകില്ലെന്ന് കെഎം ഷാജിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.മുസ്ലീം ലീഗിന്റെ കെഎം ഷാജിയുടെ തെരഞ്ഞെടുപ്പ് വിജയമാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് കഴിഞ്ഞ ദിവസം റദ്ദാക്കിയത്. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഇടതു മുന്നണിയിലെ എം വി നികേഷ് കുമാറിന്റെ ഹര്‍ജിയിലായിരുന്നു ഉത്തരവ്.  എന്നാല്‍ സുപ്രീംകോടതിയെ സമീപിക്കുന്നതിനാല്‍ തല്‍ക്കാലത്തേയ്ക്ക് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വീണ്ടും കെ.എം.ഷാജി ഹൈക്കോടതിയെ സമീപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button