ബീഹാറിലെ മറ്റ് 8,406 പഞ്ചായത്തിലെ ഗ്രാമങ്ങളെപ്പോലെയല്ല മിര്‍സപൂര്‍ ബര്‍ദ മേഖല. ബഹുനില കെട്ടിടങ്ങളും റോഡരുകില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകളും ബൈക്കുകളും പിന്നെ ഉയര്‍ന്ന സാക്ഷരതാ നിരക്കുമൊന്നുമല്ല, രാജ്യത്തെ ഏറ്റവും വലിയ അനധികൃത തോക്കു നിര്‍മാണകേന്ദ്രം എന്നതാണ് ഈ ഗ്രാമത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.
ചെറിയ ആയുധങ്ങള്‍ മുതല്‍ എകെ 47, എകെ 57 തോക്കുകള്‍ വരെ നിര്‍മ്മിക്കുന്നതില്‍ വിദഗ്ധരാണ് ഇവിടെയുള്ളവര്‍. നിര്‍മാണവും വില്‍പ്പനയും മാത്രമല്ല കേടായവ നന്നാക്കിയും ഇവിടെ നിന്ന് ലഭിക്കും. രണ്ടായിരം കുടുംബങ്ങളാണ് ഈ പ്രദേശത്തുള്ളത്. ഈ ഗ്രാമത്തിലെ പലരും പ്രതിരോധസേനയിലും സ്‌കുൂളില്‍ അധ്യാപകരായും ജോലിചെയ്യുന്നവരാണ്. പക്ഷേ ഇതിന് പുറമേ എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള മാര്‍ഗമാണ് ഇവര്‍ക്ക് മരണം വിറ്റുള്ള ഈ കളി.
റെയ്ഡ് വഴി ആയുധങ്ങളും നിര്‍മാണ സാധനങ്ങളും പൊലീസ് പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അതൊന്നും തോക്കുനിര്‍മാണം അവസാനിപ്പിക്കാന്‍ ഫലപ്രദമാകുന്നില്ല. സര്‍ക്കാരിന്റെ തന്നെ ആയുധക്കമ്പനികളില്‍പ്പോലും വളരെ സ്വാധീനമുള്ള ഇവര്‍ ഇതിന് പുറമേ വിദേശസഹായത്തോടെയും നിര്‍മാണ വസ്തുക്കളെത്തിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. മ്യാന്‍മാര്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര ആയുധ വിതരണക്കാരുമായാണ് ഗ്രാമവാസികള്‍ക്ക് ബന്ധമുള്ളത്. പൊലീസ് നടപടി ശക്തമായാല്‍ തങ്ങളുടെ നിര്‍മാണ യൂണിറ്റുകള്‍ അയല്‍സംസ്ഥാനങ്ങളായ ബംഗാള്‍, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്ക് ഇവര്‍ സുരക്ഷിതമായി മാറ്റും.
അടുത്തിടെ മൂന്ന് എകെ 47 തോക്കുകളുമായി പിടിയിലായ ഇമ്രാന്‍ അലാമിന്‍ എന്ന ഗ്രാമവാസിയില്‍ നിന്ന് ലഭിച്ച വിവരപ്രകാരം ജബല്‍പൂര്‍ സെന്‍ട്രല്‍ ഓര്‍ഡനന്‍സ് ഡിപ്പോയുടെ സഹായത്തോടെ പൊലീസ് എകെ 47 തോക്കുകള്‍ വില്‍പ്പന നടത്തുന്ന ഒരു റാക്കറ്റിനെ പിടികൂടി. പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നടന്ന റെയ്ഡുകളില്‍ 20 എകെ 47 തോക്കുകളുമായി 22 പേരെയാണ് പിടികൂടിയത്. മാവോയിസ്റ്റുകള്‍, തീവ്രവാദ സംഘടനകള്‍, കുറ്റവാളിസംഘം തുടങ്ങിയവര്‍ക്കാണ് ഇവര്‍ തോക്കുകള്‍ വില്‍ക്കുന്നത്. ചിലപ്പോള്‍ രാഷ്ട്രീയക്കാരും ഇവരുടെ ഇടപാടപകാരാകാറുണ്ടെന്ന് പൊലീസ് പറയുന്നു. എന്തായാലും പൊലീസിനും ജനങ്ങള്‍ക്കും ഭീഷണിയായി കുറ്റവാളികള്‍ ഈ ഗ്രാമത്തില്‍ പെരുകുകയാണ്.
Post Your Comments