മുംബൈ : കാൽവഴുതി നീന്തൽകുളത്തിൽ വീണയാളെ രക്ഷിച്ചത് അവധി ആഘോഷിക്കാൻ ദുബായ് നിന്നെത്തിയ വിദ്യാർത്ഥികൾ. ആഗസ്ത് ഏഴിനായിരുന്നു സംഭവിച്ച നടന്നത്. ഫാറിയാസ് റിസോർട്ട് ലോണാവ്ല അലിഫിയ, 17, അബ്ബാസ് 13 എന്നിവരാണ് കുളത്തിൽ വീണയാൾക്ക് രക്ഷയായത്. നീന്തൽ അത്ര വശമില്ലെങ്കിലും രക്ഷാപ്രവർത്തനത്തിനിറങ്ങിയ കുട്ടികളെ അനുമോദിച്ചുകൊണ്ട് മുംബൈയിലെ ഹോട്ടൽ കത്ത് അയച്ചു.
2018-19-ലെ ഇന്ത്യയിലെ കുട്ടികളുടെ ധീര പ്രവൃത്തികളെ ബഹുമാനിക്കുന്ന ഇന്ത്യയുടെ ദേശീയ അവാർഡ് നേടുന്നതിന് നാമനിർദേശ പത്രിക സമർപ്പിക്കാൻ ഒരുങ്ങുകയാണെന്ന് കുട്ടികളുടെ അമ്മ ഫാത്തിമ പറഞ്ഞു.
അലിഫിയ പ്ലസ് ടു വിദ്യാർത്ഥിയും അബ്ബാസ് എട്ടാം ക്ലാസ് വിദ്യാർത്ഥിയുമാണ്.
ആഗസ്ത് ഏഴിന് രാത്രയിൽ ഹോട്ടൽ പൂട്ടി ജീവനക്കാരെല്ലാം പോയതിനു ശേഷമാണ് സംഭവം നടന്നത്. ടെന്നീസ് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികൾ ഒരാൾ വീഴുന്ന ശബ്‍ദം കേട്ട് ഓടിയെത്തുകയായിരുന്നു. അലിഫിയ ചെറുപ്പത്തിൽ നീന്തൽ പഠിച്ചിട്ടുണ്ട് എന്നാൽ അബ്ബാസ് ചേച്ചിയെ സഹായിക്കാൻ കുളത്തിലേക്ക് ചാടുകയായിരുന്നു.
Post Your Comments