Specials

ചാച്ചാജിയുടെ ഓര്‍മകളും പേറി ഒരു ശിശുദിനം കൂടി

ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്‍കാന്‍ ആചരിക്കുന്ന ദിനമാണ് ശിശുദിനം. കുട്ടികളോട് ഏറെ സ്നേഹവാത്സല്യങ്ങള്‍ പ്രകടിപ്പിച്ചിരുന്ന പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ 14-ാണ് ശിശുദിനമായി ആചരിച്ചുപോരുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമാണ് നവംബര്‍ 14. 1889 നവംബര്‍ 14-നാണ് അദ്ദേഹം ജനിച്ചത്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു നെഹ്റു. അതിനാലാണ് ഈ ദിവസം ശിശുദിനമായി ആചരിച്ചുവരുന്നത്.

ചാച്ചാജി എന്ന ഓമനപ്പേരിനാല്‍ നെഹ്റു എന്നും ഓര്‍മ്മിക്കപ്പെടുന്നു. ആഘോഷങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നൊരു വ്യക്തിയായിരുന്നു ചാച്ചാജി. കുട്ടിക്കാലത്ത് ജന്മദിനം ആണ്ടിലൊരിക്കലേ എത്താറുള്ളല്ലോ എന്ന പരിഭവക്കാരനായിരുന്നു. അന്ന് അണിയുന്ന പ്രത്യേകതരം വസ്ത്രങ്ങളും തനിക്ക് ലഭിക്കുന്ന സമ്മാനങ്ങളും അന്നത്തെ വിശേഷപ്പെട്ട പാര്‍ട്ടിയും ഇനിയും ഒരു വര്‍ഷം കഴിഞ്ഞുമാത്രമേ എത്തുകയുള്ളല്ലോ എന്ന പരാതി കുട്ടിയായ നെഹ്റുവിനുണ്ടായിരുന്നു. അതിന് പിതാവ് കണ്ടുപിടിച്ച പരിഹാരമായിരുന്നു വര്‍ഷത്തില്‍ മൂന്ന് പിറന്നാള്‍ എന്നത്. ഹിജ്റ വര്‍ഷം, ശകവര്‍ഷം തുടങ്ങിയ കലണ്ടര്‍ അനുസരിച്ച് വരുന്ന പിറന്നാളുകളും ആഘോഷിച്ച് പരിഹാരം കണ്ടെത്തുകയായിരുന്നു പതിവ്.

ആഢംഭരത്തിന്റെയും മഹത്വത്തിന്റെയും ഇടയില്‍ ചാച്ചാ നെഹ്രുജിയുടെ യഥാര്‍ത്ഥ സന്ദേശത്തെ നമ്മള്‍ കാണാതെ പോകരുത്. അത് വളര്‍ന്നുവരുവാനുള്ള സുരക്ഷിതവും സ്‌നേഹനിര്‍ഭരമായ ഒരു സാഹചര്യം നമ്മുടെ കുട്ടികള്‍ക്ക് സജ്ജീകരിച്ചു കൊടുക്കുന്നു. മാത്രമല്ല വലിയ കാല്‍വയ്പുകള്‍ നടത്തുവാനും രാജ്യപുരോഗതിയില്‍ സംഭാവന ചെയ്യുവാനുമുള്ള ബൃഹത്തും സമാനവുമായ അവസരങ്ങള്‍ അവര്‍ക്ക് നല്‍കുകയും ചെയ്യുന്നു. ഈ ദിനം നമ്മള്‍ ഓരോരുത്തര്‍ക്കും കുട്ടികളുടെ ക്ഷേമത്തെപ്പറ്റിയുള്ള നമ്മുടെ അര്‍പ്പണബോധത്തെ നവീകരിക്കേണ്ടതിനും, അവരുടെ ചാച്ചാ നെഹ്രുവിന്റെ നിലവാരത്തിലും മാതൃകയിലും വളരുവാന്‍ അവരെ പഠിപ്പിക്കേണ്ടതിനും വേണ്ടിയുള്ള ഓര്‍മ്മപ്പെടുത്തലായിട്ടാണ് ശിശുദിനത്തെ കാണേണ്ടത്.

കുട്ടികളോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും വാത്സല്യവുമാണ് അദ്ദേഹത്തിന്റെ ജന്‍മദിനം തന്നെ കുട്ടികളുടെ ആഘോഷത്തിനു വേണ്ടി തിരഞ്ഞെടുക്കുന്നതിനുള്ള കാരണം. കുടാതെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള തന്റെ നീണ്ട സമരങ്ങള്‍ക്കൊടുവില്‍ ആദ്യത്തെ പ്രധാനമന്ത്രിയായ രാജ്യത്തിന്റെ ഒരു വിശിഷ്ട ശിശുവായി പണ്ഡിറ്റ് നെഹ്രു പരിഗണിക്കപ്പെടുന്നുണ്ട്. കുട്ടികളോടുള്ള നെഹ്രുവിന്റെ സ്നേഹത്തിനുള്ള ആദരവും അദ്ദേഹം രാജ്യത്തിന് നല്‍കിയ സംഭാവനകളുമാണ് ശിശുദിനം അദ്ദേഹത്തിന്റെ ജന്‍മദിനത്തില്‍ ആഘോഷിക്കുന്നത്.

ഈ ദിവസം കുട്ടികളുടെ ക്ഷേമത്തിനു വേണ്ടിയുള്ള നമ്മുടെ അര്‍പ്പണബോധത്തെ നവീകരിക്കുവാനും, അവരെ അവരുടെ ചാച്ചാ നെഹ്രുവിന്റെ ഗുണത്തിലും സ്വപ്നത്തിലും ജീവിക്കുവാന്‍ പഠിപ്പിക്കുവാനും നമ്മെ ഓരോരുത്തരെയും ഓര്‍മ്മിപ്പിക്കുന്നു. കുട്ടികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ശിശുദിനം ഇന്ന് ലോകരാജ്യങ്ങളില്‍ ആചരിക്കപ്പെടുന്നത്. ഒന്നാം ലോകമഹായുദ്ധത്തെ തുടര്‍ന്നാണ് ചൂഷിതരും പീഡിതരുമായ മനുഷ്യര്‍ക്കു കിട്ടേണ്ട അവകാശങ്ങളെപ്പറ്റി ലോകത്തെ പുരോഗമന ചിന്താഗതിക്കാരായ ജനസമൂഹങ്ങള്‍ ഗൗരവമായി ചിന്തിക്കാന്‍ തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button