Specials

ശിശുദിനവും  അതിന്റെ പ്രാധാന്യവും

ഈ ആഡംബര ലോകത്ത് ചാച്ചാ നെഹ്രുജിയുടെ യഥാര്‍ത്ഥ സന്ദേശത്തെ നമ്മള്‍ കാണാതെ പോകരുത്. അത് വളര്‍ന്നുവരുവാനുള്ള സുരക്ഷിതവും സ്‌നേഹനിര്‍ഭരമായ ഒരു സാഹചര്യം നമ്മുടെ കുട്ടികള്‍ക്ക് സജ്ജീകരിച്ചു കൊടുക്കുന്നു. മാത്രമല്ല വലിയ കാല്‍വയ്പുകള്‍ നടത്തുവാനും രാജ്യപുരോഗതിയില്‍ സംഭാവന ചെയ്യുവാനുമുള്ള ബൃഹത്തും സമാനവുമായ അവസരങ്ങള്‍ അവര്‍ക്ക് നല്‍കുകയും ചെയ്യുന്നു. ഈ ദിനം നമ്മള്‍ ഓരോരുത്തര്‍ക്കും കുട്ടികളുടെ ക്ഷേമത്തെപ്പറ്റിയുള്ള നമ്മുടെ അര്‍പ്പണബോധത്തെ നവീകരിക്കേണ്ടതിനും, അവരുടെ ചാച്ചാ നെഹ്രുവിന്റെ നിലവാരത്തിലും മാതൃകയിലും വളരുവാന്‍ അവരെ പഠിപ്പിക്കേണ്ടതിനും വേണ്ടിയുള്ള ഓര്‍മ്മപ്പെടുത്തലായിട്ടാണ് ശിശുദിനത്തെ കാണേണ്ടത്.

കുട്ടികളോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും വാത്സല്യവുമാണ് അദ്ദേഹത്തിന്റെ ജന്‍മദിനം തന്നെ കുട്ടികളുടെ ആഘോഷത്തിനു വേണ്ടി തിരഞ്ഞെടുക്കുന്നതിനുള്ള കാരണം. കുടാതെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള തന്റെ നീണ്ട സമരങ്ങള്‍ക്കൊടുവില്‍ ആദ്യത്തെ പ്രധാനമന്ത്രിയായ രാജ്യത്തിന്റെ ഒരു വിശിഷ്ട ശിശുവായി പണ്ഡിറ്റ് നെഹ്രു പരിഗണിക്കപ്പെടുന്നുണ്ട്.

ആഗോള ശിശുദിനം നവംബര്‍ 20ന് ആണെങ്കിലും നവംബര്‍ 14നാണ് ശിശുദിനം ഇന്ത്യയില്‍ ആഘോഷിക്കുന്നത്. കാരണം ഈ ദിനം ഇതിഹാസ സ്വാതന്ത്ര്യപ്പോരാളിയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്‍മദിനമാണ്

കുട്ടികളോടുള്ള നെഹ്രുവിന്റെ സ്നേഹത്തിനുള്ള ആദരവും അദ്ദേഹം രാജ്യത്തിന് നല്‍കിയ സംഭാവനകളുമാണ് ശിശുദിനം അദ്ദേഹത്തിന്റെ ജന്‍മദിനത്തില്‍ ആഘോഷിക്കുന്നത്.

ഈ ദിവസം കുട്ടികളുടെ ക്ഷേമത്തിനു വേണ്ടിയുള്ള നമ്മുടെ അര്‍പ്പണബോധത്തെ നവീകരിക്കുവാനും, അവരെ അവരുടെ ചാച്ചാ നെഹ്രുവിന്റെ ഗുണത്തിലും സ്വപ്നത്തിലും ജീവിക്കുവാന്‍ പഠിപ്പിക്കുവാനും നമ്മെ ഓരോരുത്തരെയും ഓര്‍മ്മിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button