ലാഗോസ്: ജനങ്ങളെ ആശങ്കയിലാഴ്ത്തി കോളറ പടര്‍ന്നു പിടിയ്ക്കുന്നു. ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലാണ് കോളറ രോഗം പടരുന്നത്. അദമവ, ബോര്‍ണോ, യോബേ സംസ്ഥാനങ്ങളിലാണ് കോളറ പടരുന്നത്. സ്ഥലത്ത് ഇതുവരെ 175 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. പതിനായിരത്തോളം പേര്‍ ചികിത്സയിലാണ്.
ലോകാരോഗ്യ സംഘടന ഇവിടുത്തെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്. ബോക്കോ ഹറാം ഭീകരരെ ഭയന്ന് അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്നവരിലാണ് രോഗം കൂടുതല്‍ പടര്‍ന്നിരിക്കുന്നതെന്നും മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു. രാജ്യത്ത് മരണസംഖ്യ ഉയരാനുള്ള സാധ്യത കൂടുതലാണ്.
Post Your Comments