Latest NewsIndia

രക്തക്കളമായി മാറി മുംബൈ റെയില്‍വേ പാളങ്ങള്‍; ഒറ്റ ദിവസം പൊലിഞ്ഞത് 12 ജീവനുകള്‍

മുംബൈ: റയില്‍വേ അപകടങ്ങള്‍ സ്ഥിരമാകുന്ന മുംബൈ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ഒരു ദിവസം മാത്രം മരിച്ചത് 12 പേരാണ്. കൂടാതെ വിവിധ സംഭവങ്ങളിലായി അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വര്‍ഷം തോറും ഇവിടെ റയില്‍വേ ഫലങ്ങളില്‍ മരിച്ചു വീഴുന്നവരുടെ എണ്ണം വര്‍ധിച്ചു വരുകയാണ്. കഴിഞ്ഞ വര്‍ഷം മാത്രം 3014 പേരാണ് മുംബൈയില്‍ റയില്‍വേ ട്രാക്കുകളിലുണ്ടായ അപകടങ്ങളില്‍ മരിച്ചത്

താരതമ്യേന തിരക്കേറിയ ലോക്കല്‍ ട്രയിനുകളില്‍ നിന്ന് വീണും, പ്ലാറ്റ് ഫോമിന്റെയും ട്രെയിനിന്റെയും ഇടയില്‍പെട്ടും, പാളം മുറിച്ച് കടക്കുമ്പോഴും ഉണ്ടായ അപകടങ്ങളിലാണ് ഭൂരിപക്ഷം ആളുകളും മരിച്ചത്. ഇതിന് പുറമേ ആത്മഹത്യാ മരണങ്ങളും ഉണ്ടായിട്ടുണ്ട്.

താനെ, കല്ല്യാണ്‍ എന്നിവിടങ്ങളില്‍ മൂന്ന് വീതം ആളുകളും വദ്‌ലയില്‍ രണ്ടു പേരും കുര്‍ള, മുംബൈ സെന്‍ട്രല്‍, ബന്ദ്ര എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് അപകടങ്ങളില്‍ മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button