റാഞ്ചി: അമ്പും വില്ലുമായി വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് പോകുന്ന ഒരു ഗ്രാമം. കേള്‍ക്കുമ്പോള്‍ കെട്ടുകഥയെന്ന് തോന്നുമെങ്കിലും പോച്ച്പാനിയെന്ന ഗ്രാമത്തില്‍ യഥാര്‍ത്ഥത്തില്‍ ഇങ്ങനെ തന്നെയാണ് കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത്. ജംഷഡ്പൂരില്‍ നിന്ന് 80 കിലോമീറ്റര്‍ മാറിയാണ് പോച്ച്പാനിയെന്ന ഗ്രാമമുള്ളത്. ചുറ്റും കാട് പരന്നുകിടക്കുന്ന ഒരു ഗ്രാമമാണത്. ഗ്രാമവാസികളാകട്ടെ, ഏറെയും ആദിവാസികളാണ്.
ഗ്രാമത്തിലെവിടെയും സ്‌കൂളില്ല. കാട്ടിനകത്ത് കൂടി ഏറെ ദൂരം നടന്നുവേണം അടുത്ത ഗ്രാമത്തിലുള്ള സ്‌കൂളിലെത്താന്‍. മാവോയിസ്റ്റ് ബാധിത പ്രദേശമായതിനാല്‍, ഏതുസമയത്തും ഇവര്‍ ആക്രമണം പ്രതീക്ഷിച്ചാണ് ജീവിക്കുന്നത്.
മാവോയിസ്റ്റുകള്‍ അക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതി കുട്ടികളെ സ്‌കൂളില്‍ വിടാതിരിക്കാനാകില്ലെന്നും അതിനാല്‍ അവരെ ആയുധം പ്രയോഗിക്കാന്‍ പരിശീലിപ്പിച്ചിരിക്കുകയാണെന്നും മുതിര്‍ന്ന ഗ്രാമവാസികള്‍ പറയുന്നു. കാട്ടിനകത്തുകൂടി നടന്നുപോകുമ്പോളള്‍ തങ്ങളുടെ ഗോത്രത്തില്‍ പെട്ടവരല്ലാത്ത മനുഷ്യരെ കാണാറുണ്ടെന്നും അമ്പും വില്ലും കയ്യിലുളളതുകൊണ്ടാണ് അവര്‍ തങ്ങളുടെ അടുത്ത് വരാത്തതെന്നും കുട്ടികളും പറയുന്നു.
Post Your Comments