
പാലാരിവട്ടം: സിനിമയില്‍ ചാന്‍സ് നൽകാമെന്ന് പറഞ്ഞ് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ചാവക്കാട് വൈലത്തൂര്‍ ഞമനങ്ങാട് കര കൊട്ടാരപ്പാട്ട് വീട്ടില്‍ ഇസ്മയിലിനെ (46)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ വഴി പരസ്യം നല്‍കിയാണ് ഇയാള്‍ വിദ്യാര്‍ഥിനിയേയും കൂട്ടുകാരേയും വലയില്‍ വീഴ്ത്തിയത്. ലോഡ്ജ് മുറിയില്‍ വച്ചാണ് ഇയാള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്.
സിനിമാ ബന്ധങ്ങളുണ്ടെന്നും ആങ്കറിങ്ങിനടക്കം അവസരങ്ങള്‍ നല്‍കാമെന്നും ഇയാള്‍ ഇവരെ വിശ്വസിപ്പിച്ചു. രണ്ട് പേരെ മാത്രം തിരഞ്ഞെടുത്തതായും ഇന്റര്‍വ്യൂ നടത്തണമെന്നും പറഞ്ഞു വിളിച്ചു വരുത്തി. പീഡിപ്പിക്കപ്പെട്ട വിദ്യാര്‍ഥിനി മാത്രമാണ് എത്തിയത്. തുടര്‍ന്നു കാറില്‍ കയറ്റി ലോഡ്ജ് മുറിയില്‍ കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു ചാവക്കാട്ടെ വീട്ടില്‍ നിന്നു ഇയാള്‍ പിടിയിലായത്.
Post Your Comments