തിരുവനന്തപുരം: ബന്ധുനിയമനം നിയമസഭാ ചർച്ചയ്ക്കെടുക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. തെളിവുകള്‍ ഉണ്ടെങ്കില്‍ പ്രതിപക്ഷം പുറത്ത് കൊണ്ടുവരട്ടെ. സര്‍ക്കാര്‍ ആവശ്യത്തിന് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.
മന്ത്രി കെ.ടി. ജലീല്‍ ബന്ധുവായ അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചതാണ് വിവാദമായത്. പിന്നാലെ മന്ത്രിക്കെതിരെ യു.ഡി.എഫും പ്രക്ഷോഭം ശക്തമാക്കി. കോർപറേഷന്റെ തലപ്പത്ത് ബന്ധുവിനെ നിയമിക്കാൻ യോഗ്യതയിലടക്കം മാറ്റം വരുത്തിയെന്നും നിയമന ചട്ടങ്ങൾ ലംഘിച്ചുവെന്നുമായിരുന്നു യൂത്ത് ലീഗിന്റെ ആരോപണം.
Post Your Comments