Latest NewsKerala

മുഖ്യമന്ത്രി ശബരിമല സന്ദർശിക്കാനെത്തുമെന്ന് സൂചന

തിരുവനന്തപുരം: മണ്ഡലകാല ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമല സന്ദർശിക്കുമെന്ന് സൂചന. അതേസമയം നിലയ്ക്കലും പമ്പയിലും നിർമാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ടാറ്റ പ്രോജക്ട്സിനു സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്. ടാറ്റ പ്രോജക്ട്സിന്റെ ജോലി 70 % പൂർത്തിയായെന്നാണു സർക്കാരിന്റെ വിലയിരുത്തൽ. ഈ മാസം തന്നെ നിർമാണപ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കണമെന്നാണു നിർദേശം.

കൂടാതെ മുഖ്യമന്ത്രിയും ശബരിമല ഉന്നതാധികാര സമിതിയും നാളെ അവലോകന യോഗങ്ങൾ വിളിച്ചിട്ടുണ്ട്. ഹൈക്കോടതി നിയോഗിച്ച ശബരിമല ഉന്നതാധികാര സമിതി അധ്യക്ഷൻ ജസ്റ്റിസ് സിരിജഗന്റെ നേതൃത്വത്തിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുമായി യോഗങ്ങൾ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button