ദുബായ് : ആഗസ്റ്റ് മാസമായിരുന്നു ദുബായില്‍ സംഭവം നടന്നത്. ബാച്ചിലര്‍ പാര്‍ട്ടിക്കിടെയാണ് 28 വയസുകാരനായ ഫിലിപ്പിനോ യുവാവിനെ സുഹൃത്തായ നേഴ്സ് അതിശക്തിയായി തറയിലേക്ക് തളളിയിടുകയായിരുന്നു. താഴെ വീണതിന്‍റെ ആഘാതത്തില്‍ യുവാവിന്‍റെ തലയുടെ പിറകില്‍ ഗുരുതരമായി പരിക്കേറ്റതാണ് മരണപ്പെടാന്‍ കാരണമായത്. ഏകദേശം അര്‍ദ്ധരാത്രി 12 മണിക്ക് ശേഷമായിരുന്നു സംഭവം. ഇരുവരും അമിതമായി മദ്യപിച്ചിരുന്നു. മദ്യലഹരിയില്‍ അങ്ങോട്ടുമിങ്ങോട്ടും വാക്കേറ്റമുണ്ടായി അത് പിന്നീട് കയ്യാംകളിയില്‍ കലാശിച്ചു.
സുഹൃത്തിന്‍റെ സംഭാഷണത്തില്‍ ക്ഷുഭിതനായ നേഴ്സായ സുഹൃത്ത് അപ്രതീക്ഷിതമായി ഫിലിപ്പിനോ യുവാവിനെ തളളിയിടുകയായിരുന്നു. എന്നാല്‍ പോലീസ് അന്വേഷണത്തെത്തുടര്‍ന്ന് കേസ് കോടതിയിലും എത്തി. എന്നാല്‍ കോടതിയില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിധം സംഭവ വിരുദ്ധമായാണ് പ്രതി മൊഴി നല്‍കിയത്. സംഭവ ദിവസം ഇവര്‍ തമ്മിലുളള കയ്യാങ്കളി അവസാനിപ്പിക്കാനായി ഒരു പാക്കിസ്ഥാന്‍ കാരനായ സുഹൃത്ത് ഇടപെട്ടിരുന്നു. ഇവര്‍ തമ്മിലുളള തര്‍ക്കം അവസാനിപ്പിച്ച ശേഷം അയാള്‍ വീട്ടിലേക്ക് മടങ്ങിയിരുന്നു.
ശേഷം ഒരു മണിക്കൂറുകള്‍ക്ക് ശേഷം മടങ്ങിയെത്തിയപ്പോള്‍ ഫിലിപ്പിനോ യുവാവ് തലയില്‍ ക്ഷതമേറ്റ് ചോരയൊലിച്ച് മരണപ്പെട്ട് കിടക്കുന്നതായാണ് കണ്ടത്. തുടര്‍ന്ന് നേഴ്സായ യുവാവ് പാക്കിസ്ഥാന്‍ കാരനായ സുഹൃത്താണ് കൃത്യം ചെയ്തതെന്ന് ആരോപിച്ചു. മദ്യലഹരിയില്‍ എന്നേയും കൊല്ലപ്പെട്ട ഫിലിപ്പിനോ യുവാവിനേയും പാക്കിസ്ഥാന്‍ കാരനായ സുഹൃത്ത് സ്വവര്‍ഗ്ഗരതിക്ക് ബല പ്രയോഗത്തിലൂടെ നിര്‍ബന്ധിച്ചുവെന്നും ഇതിനിടയിലാണ് യുവാവ് കൊല്ലപ്പെട്ടുവെന്നാണ് നേഴ്സായ സുഹൃത്ത് കോടതിയില്‍ പറയുന്നത്. കേസ് അടുത്ത നവംബര്‍ 29 ലക്ക് മാറ്റി വെച്ചിരിക്കുകയാണ്.
Post Your Comments